വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ  Job vacancies in kerala various posts

Applications are invited for various job vacancies in kerala. Read More...


◾️തയ്യൽ
◾️റിപ്പോര്‍ട്ടര്‍
◾️ഗ്രാഫിക് ഡിസൈനര്‍
◾️ഓഫീസ് അസിസ്റ്റന്റ്
◾️വീഡിയോ എഡിറ്റര്‍
◾️ടെലികോളര്‍
◾️സ്‌ക്രിപ്റ്റ് റൈറ്റര്‍
◾️വനിത ശിശു വികസന വകുപ്പിൽ ഒഴിവുകൾ


തയ്യല്‍ മേഖലയില്‍ തൊഴിലവസരം

തയ്യല്‍ മേഖലയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരും കേരളത്തിന് പുറത്ത് ജോലി ചെയ്യാന്‍ സന്നദ്ധരുമായിട്ടുള്ള 18 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകള്‍ക്ക് തൊഴില്‍ അവസരം ഒരുക്കുന്നു. ഈ മേഖലയില്‍ തൊഴില്‍ നൈപുണ്യം ഉള്ളവര്‍ക്ക് മുന്‍ഗണന. പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ചിറ്റൂര്‍ സി. ഡി. സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഏകദേശം ആയിരത്തോളം ഒഴിവുകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ 04923 223297 ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.


ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കാസര്‍കോട് ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. റിപ്പോര്‍ട്ടര്‍, ഗ്രാഫിക് ഡിസൈനര്‍, ഓഫീസ് അസിസ്റ്റന്റ്, വീഡിയോ എഡിറ്റര്‍, ടെലികോളര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ജേര്‍ണലിസം കോഴ്സ് കഴിഞ്ഞവര്‍ക്ക് റിപ്പോര്‍ട്ടര്‍ തസ്തികയിലേക്കും പ്ല്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റ്, ടെലികോളര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട കോഴ്സ് കഴിഞ്ഞവരായിരിക്കണം. ഫോണ്‍: 9207155700


സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലെ വിവിധ തസ്തികകളിൽ വനിതകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഇന്റർവ്യൂവിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ
സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471 234866. വെബ്സൈറ്റ്: www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com






Post a Comment

Previous Post Next Post

Display Add 2