സർക്കാർ വകുപ്പിൽ താൽകാലിക ഒഴിവുകൾ Job Vacancy in Kerala - Temporary Govt Job

Temporary vacancies in government departments. Read More...
https://www.godnetvision.com/2021/02/job-vacancy-in-kerala-temporary-govt-job.html


സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ്

കാസര്‍കോട് ജില്ല സായുധ സേന ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ (സ്വീപ്പര്‍, കുക്ക്, ബാര്‍ബര്‍, ധോബി) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി അഞ്ചിന് രാവിലെ 10 ന് ജില്ല സായുധ സേന ക്യാമ്പില്‍ നടക്കും. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.


ജല അതോറിറ്റിയില്‍ കരാര്‍ നിയമനം

കോഴിക്കോട് ജില്ലയില്‍ ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജല അതോറിറ്റിയുടെ മലാപ്പറമ്പ് പ്രോജക്ട് ഡിവിഷനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.പദ്ധതി പൂര്‍ത്തീകരിക്കുന്നതു വരെയോ പരമാവധി ഒരു വര്‍ഷമോ 631 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത സിവില്‍ എഞ്ചിനീയറീങ് ഡിപ്ലോമ. കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജല അതോറിറ്റിയുടെ മലാപ്പറമ്പ് പ്രോജക്ട് ഡിവിഷന്‍ ഓഫീസില്‍ രാവിലെ 10.30 നും 12.30 നും ഇടയില്‍ ഹാജരാകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ശിശുപരിചരണ കേന്ദ്രത്തില്‍ ഒഴിവുകള്‍

സംസ്ഥാന  ശിശുക്ഷേമസമിതിയുടെ  കാസര്‍കോട് ശിശുപരിചരണ കേന്ദ്രത്തില്‍ സോഷ്യല്‍വര്‍ക്കര്‍, നേഴ്‌സ്, സെക്യൂരിറ്റി ഗാര്‍ഡ് എന്നിവരുടെ ഒഴിവുണ്ട്. എം എസ് ഡബ്ല്യു/ സോഷ്യോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് സോഷ്യല്‍വര്‍ക്കര്‍ തസ്തികയിലേക്കും ബി എസ് സി നേഴ്‌സിങ്/ ജനറല്‍ നേഴ്‌സിങ്ങും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് നേഴ്‌സ് തസ്തികയിലേക്കും എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി എട്ടിനകം കേരള സംസ്ഥാന ശിശുക്ഷേമസമിതി, തൈ്ക്കാട്, തിരുവനന്തപുരം-695014 ന്ന വിലാസത്തില്‍ ലഭിക്കണം.


ഹോർട്ടികൾച്ചർ മിഷനിൽ കരാർ നിയമനം

സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേയ്ക്ക് ഫീൽഡ് കൺസൾട്ടന്റ് (5), ഫീൽഡ് അസിസ്റ്റൻറ് (2) പ്രോജക്ട് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ മൊത്തവേതന അടിസ്ഥാനത്തിൽ ബി.എസ്‌സി. (അഗ്രി) യുളളവരെ ഫീൽഡ് കൺസൾട്ടന്റായും (27,000 രൂപ), വി.എച്ച്.എസ്.സി (അഗ്രി) യുളളവരെ ഫീൽഡ് അസിസ്റ്റന്റായും (21,000 രൂപ) നിയമിക്കും. പ്രായപരിധി 40 വയസ്സ്. നിയമനം ലഭിക്കുന്നവർ സംസ്ഥാനത്ത് എവിടെയും സേവനമനുഷ്ഠിക്കുവാൻ സന്നദ്ധരായിരിക്കണം. നിലവിൽ കാസർഗോഡ്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒഴിവ്. ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ തപാൽ/ഇ-മെയിൽ മുഖേനയോ എട്ട് വരെ അപേക്ഷിക്കാം.
വിലാസം : സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, യൂണിവേഴ്സിറ്റി പി. ഒ., തിരുവനന്തപുരം 34. ഇ- മെയിൽ: infoshmkerala@gmail.com. ഫോൺ: 0471 2330856, 2330857.


കേസ് വര്‍ക്കര്‍/സോഷ്യല്‍ വര്‍ക്കര്‍; അപേക്ഷിക്കാം

കൊല്ലം ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പരവൂര്‍ നെടുങ്ങോലത്ത് പ്രവര്‍ത്തിക്കുന്ന സഖി – വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേസ് വര്‍ക്കര്‍/സോഷ്യല്‍ വര്‍ക്കറെ നിയമിക്കും. എം എസ് ഡബ്ല്യൂ/എല്‍ എല്‍ ബി ബിരുദവും മൂന്നു വര്‍ഷത്തില്‍ കുറയാതെ സ്ത്രീ സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന പരിചയവും 25 നും 45 നും ഇടയില്‍ പ്രായമുള്ള ജില്ലയിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നാലിനകം വിമെന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, കൊല്ലം, ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം-13 വിലാസത്തില്‍ നല്‍കാം.

വാച്ച്മാന്‍; താത്കാലിക നിയമനം

കൊച്ചി: മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുളള പിണവൂര്‍കൂടി (ബോയ്‌സ്) ഇടമലയാര്‍ (ബോയ്‌സ്), മാതിരപ്പിളളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ ഹോസ്റ്റലുകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ വാച്ച്മാന്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലയില്‍ സ്ഥിര താമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ ഏഴാം ക്ലാസ് ജയിച്ചവരും 18 വയസ് പൂര്‍ത്തിയായവരും, 41 വയസ് കവിയാത്തവരുമായിരിക്കണം. വെളള പേപ്പറില്‍ തയാറാക്കിയ അപേക്ഷ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 12-ന് മുമ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ – 686669 വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2814957, 2970337 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.


Post a Comment

أحدث أقدم

Display Add 2