കേരള സർക്കാർ താൽകാലിക നിയമനം Temporary appointment - Govt department

Applications are invited for temporary appointment in Government Department. Read More...

താത്കാലിക നിയമനം


തിരുവനന്തപുരം ജില്ലയില്‍ കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഫോഗിംഗ്, സ്‌പ്രേയിംഗ് തുടങ്ങിയ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ 9.30ന് ജില്ലാ മെഡിക്കല്‍ ഓഫീസിനു സമീപമുള്ള റ്റി.ബി അസോസിയേഷന്‍ ഹാളില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2471291.


ട്രേഡ്‌സ്മാൻ ഒഴിവ്


തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ സ്ട്രങ്ത് ഓഫ് മെറ്റിരിയൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്‌സ്മാന്റെ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ സിവിൽ എൻജിനിയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫെബ്രുവരി ഒന്നിന് രാവിലെ 10 ന് സിവിൽ എൻജിനിയറിങ് വിഭാഗത്തിലാണ് അഭിമുഖം. ഫോൺ: 0471-2300484.


ഇ സി ജി ടെക്നീഷ്യൻ ഒഴിവ്


തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിനം 740 രൂപ (പ്രതിമാസം 19980 ഏറ്റവും കൂടിയ തുക) വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്കാണ് നിയമനം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രു. 4ന് രാവിലെ 10 നു മുന്‍പ് എത്തിച്ചേരുക. അപേക്ഷ ഫോറം വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gmctsr.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

أحدث أقدم

Display Add 2