Applications are invited for temporary appointment in Government Department. Read More...
ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകള്‍
കാസര്‍കോട് ജില്ലയില്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 24ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മലയാളം ടൈപ്പിങ് അറിയുന്ന ബികോം, പി ജി ഡി സി എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 04994 205235
ജില്ലാ ഹോമിയോ ആശുപത്രിയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് നാഷണൽ മിഷൻ മുഖേന ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു സയൻസ് വിഷയത്തോട് ഒപ്പം സർക്കാർ അംഗീകൃത ഡി എം എൽ റ്റി / ബി എസ് സി, എംഎൽടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രായം 18നും 40നും വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 14,000 രൂപ. താല്പര്യമുള്ളവർ ഈ മാസം 26 ന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ് തുടങ്ങിയ അസ്സൽ രേഖകളും പകർപ്പുകളും സഹിതം കാക്കനാട് ഐഎംജി ജംഗ്ഷനു സമീപമുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484- 2955687
ഡ്രൈവർ വാക്ക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ വാൻ ഡ്രൈവർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായ ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിമാസ ശമ്പളം 10,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. 25ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.
ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈൻസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അഡ്രസ്സ് തെളിയിക്കുന്ന രേഖ അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) ഹാജരാക്കണം. പ്രവൃത്തിപരിചയം (എച്ച്.ഡി.എം.വി ഡ്രൈവറായി സേവനം അനുഷ്ഠിച്ചത്) ഉള്ളവർക്ക് മുൻഗണന നൽകും.
അഡ്മിൻ ഒഴിവ്
മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അഡ്മിൻ/ഫിനാൻസ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. സാമൂഹ്യ നീതി/ വനിതാ ശിശു വികസന വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 60 വയസ്സ്. പ്രതിമാസ വേതനം 25000 രൂപ. 23 ന് രാവിലെ 10 മുതൽ 11 വരെ തിരുവനന്തപുരം തൈക്കാട് സി വി രാമൻ പിള്ള റോഡിലുള്ള സെന്റർ ഫോർ മാനേജ്മെന്റിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഇന്റർവ്യൂവിന് ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.swd.kerala.gov.in.
إرسال تعليق