Applications are invited for temporary appointment in Government Department.Read More...
ഏരിയ സെയില്‍സ് മാനേജര്‍ താത്കാലിക ഒഴിവ്
കൊച്ചിയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ഏരിയ സെയില്‍സ് മാനേജര്‍ തസ്തികയിലേക്ക് വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 10-ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .
വിദ്യാഭ്യാസ യോഗ്യത : ബിരുദം,
FMCG (FAST MOVING CONSUMABLE GOODS) ഫുഡ് പ്രൊഡക്ട്‌സ് / ജ്യൂസസ് ല്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് .
സെക്യൂരിറ്റി തസ്തികള്‍
കോഴിക്കോട് വിമൻ ആൻഡ്് ചിൽഡ്രൻ ഹോം (നിർഭയ ഷെൽട്ടർ ഹോം) സെക്യൂരിറ്റി (1) തസ്തികയിലേക്ക് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനത്തിനായി എസ്എസ്എൽസി പാസായ സ്ത്രീകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഫെബ്രുവരി 10 ന് രാവിലെ 9.30 ന്് കോഴിക്കോട് ഗവ. ചിൽഡ്രൻസ് ഹോം വെളളിമാട്കുന്നിലുളള ഗേൾസ് ഹോം ഓഡിറ്റോറിയത്തിൽ എത്തിചേരുവാൻ ജില്ലാ ചൈൽഡ് പ്രോട്ടക്ഷൻ ഓഫീസർ അറിയിച്ചു. ഫോൺ : 9496386933
ഓവര്‍സിയറുടെ ഒഴിവ്
കാസര്‍കോട് കുമ്പള പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് കുമ്പള പഞ്ചായത്തില്‍ നടക്കും. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. ഫോണ്‍: 04998 213033
ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ട്രാൻസ്ജെൻഡർ സെല്ലിൽ കരാർ നിയമനത്തിന് ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലാണ് നിയമനം. പ്രയപരിധി 2021 ജനുവരി ഒന്നിന് 25 – 45 വയസ്സ്. പ്രോജക്ട് ഓഫീസർ തസ്തികയിൽ ഒരൊഴിവാണുള്ളത്. പ്രതിമാസ വേതനം 30675 രൂപ. രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. പ്രതിമാസ വേതനം 19950 രൂപ. ഓഫീസ് അറ്റൻഡന്റിന്റെ ഒരു ഒഴിവാണുള്ളത്. പ്രതിമാസ വേതനം 17325 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, വികാസ് ഭവൻ തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ ഫെബ്രുവരി 15 നകം ലഭിക്കണം.
ജില്ലാ റിസോഴ്‌സ് പേഴ്‌സൺ:
ഇന്റർവ്യൂ ഒൻപതിന്
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ മഹിള സമഖ്യ സൊസൈറ്റിയിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ജില്ലാ റിസോഴ്‌സ് പേഴ്‌സൺ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അതത് ജില്ലയിലുള്ളവർക്ക് മുൻഗണന. ബിരുദമാണ് യോഗ്യത. പ്രായപരിധി 25 വയസ്സിനും 45 വയസ്സിനും ഇടയ്ക്ക്. രണ്ട് വർഷക്കാലം സാമൂഹ്യ പ്രവർത്തന പരിചയം. പ്രതിമാസ വേതനം 22,000 രൂപ.
ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും
സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഫെബ്രുവരി ഒൻപതിന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666,
വാക്ക് ഇന്‍ ഇന്റര്‍വ്യു
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ടെക്നീഷ്യന്‍(ബയോടെക്നോളജി) തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. എം.എസ്.സി/ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകള്‍ച്ചര്‍ മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ബയോടെക്ക്നോളജിയില്‍ പി.എച്ച്.ഡി ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 1.30 പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം.
Post a Comment