Applications are invited for various temporary vacancies in Government Departments. Read More...
♂️ ഓവര്‍സിയറുടെ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ജി.എസ്് ഓവര്‍സിയറുടെ ഒഴിവിലേക്ക് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04998-240221
♂️ ട്രെയിനി അനലിസ്റ്റ് ഒഴിവ്
ക്ഷീരവികസന വകുപ്പിന്റെ കാസര്‍കോട് റീജ്യനല്‍ ഡയറി ലാബില്‍ പാല്‍ ഉല്‍പ്പന്നങ്ങള്‍, വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് കെമിസ്ട്രി, മെക്രോബയോളജി ട്രെയിനി അനലിസ്റ്റുകളെ നിയമിക്കുന്നു. കെമിസ്ട്രി ട്രെയിനി അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബിടെക്/ബിഎസ്‌സി ഡയറി സയന്‍സോ ബിഎസ്‌സി കെമിസ്ട്രി, ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി ബിരുദമോ ഉള്ളവരായിരിക്കണം. ബി ടെക്/ബിഎസ്‌സി ഡയറി സയന്‍സോ മൈക്രോ ബയോളജി ബിരുദമുള്ളവര്‍ക്ക് മൈക്രോബയോളജി ട്രെയിനി അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ലാബുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.അപേക്ഷകള്‍ മാര്‍ച്ച് 15ന് വൈകീട്ട് അഞ്ചിനകം ഡെപ്യൂട്ടി ഡയറക്ടര്‍, റീജ്യനല്‍ ഡയറി ലാബ് കാസര്‍കോട്, നായിക്കാപ്പ്, കുമ്പള പി ഒ, പിന്‍: 671321 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടിയവരുടെ വിവരങ്ങള്‍ മാര്‍ച്ച് 17 ന് ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. കൂടിക്കാഴ്ച മാര്‍ച്ച് 18ന് രാവിലെ 11 ന് കാസര്‍കോട് റീജ്യനല്‍ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 9496514910.
♂️ ഇലക്ട്രോണിക് സുപ്പര്‍വൈസര്‍ തസ്തികയില്‍ ഒഴിവ്
കൊച്ചി: എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രോണിക് സുപ്പര്‍വൈസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനായുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് ആറിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 12.3.2021 നു 18-30. നിയമാനുസൃത വയസ്സിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, ഡിപ്ലോമ ഇന്‍ റേഡിയോ/ടെലി കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം 29200-92300.
إرسال تعليق