ഹൈസ്‌കൂൾ പാഠപുസ്തകങ്ങളിൽ നിന്നുള്ള പി എസ് സി ചോദ്യങ്ങൾ SCERT Text book - psc study materials | Social Studies

SCERT Text book based psc study materials | Social Studies | Expected Questions | Rank Making questions


      👆👆👆

     👆👆👆

      👆👆👆

      👆👆👆


എട്ടാം ക്ലാസ്സ്‌ പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങൾ


◾️ മധ്യ ശിലായുഗത്തിലെ സംബന്ധിച്ച തെളിവുകൾ ലഭിച്ച രണ്ട് സ്ഥലങ്ങളാണ് ?
          ബാഗോർ ( രാജസ്ഥാൻ )
          ആദംഗഡ് ( മധ്യപ്രദേശ് )

◾️" മനുഷ്യൻ സ്വയം നിർമ്മിക്കുന്നു"  , 'ചരിത്രത്തിൽ എന്ത് സംഭവിച്ചു" എന്നിവ ആരുടെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ് ?
           വി ഗോർഡൻ ചൈൽഡ്  ( ഓസ്ട്രേലിയയിൽ ജനിച്ച പുരാവസ്തു ഗവേഷകനും ചരിത്രകാരനും ആയിരുന്നു ഇദ്ദേഹം )

◾️ നവീന ശിലായുഗ മനുഷ്യർ കൈവരിച്ച സാങ്കേതിക പുരോഗതിക്ക് ഉത്തമ ഉദാഹരണമായ "തടാക ഗ്രാമങ്ങൾ " (Lake Villages ) കാണപ്പെടുന്ന രാജ്യം ഏത് ?
           സ്വിറ്റ്സർലൻഡ്

◾️ നവീന ശിലായുഗത്തിൽ നിർമ്മിക്കപ്പെട്ട കല്ലുകൾ കൊണ്ടുള്ള മതിലുകളും വീടുകളും കണ്ടെത്തിയ സ്ഥലം ഏത് ?
            പാലസ്തീനിലെ ജെറിക്കോ

◾️ താമ്രശിലായുഗം ത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ച ' ചാതൽഹോയൂക്ക് 'എവിടെ സ്ഥിതി ചെയ്യുന്നു ?
           തുർക്കിയിൽ

◾️ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന താമ്ര ശിലായുഗ കേന്ദ്രമാണ് ...............?
                 ബലൂചിസ്ഥാനിലെ മെഹർഗഡ് ( ഗോതമ്പ്, ബാർലി എന്നിവ കൃഷി ചെയ്തിരുന്നു)

◾️ കേരളത്തിലെ പ്രധാന നവീനശിലായുഗ കേന്ദ്രമാണ്..........?
                എടക്കൽ ഗുഹ  ( വയനാട് )

◾️ പ്രാചീന ശിലായുഗ ത്തെ കുറിച്ച് തെളിവുകൾ ലഭിച്ച അൾട്ടാമിറ എവിടെയാണ് ?
                സ്പെയിൻ

◾️ 1921 ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആരായിരുന്നു ?
                 ജോൺ മാർഷൽ

◾️ സിന്ധു നദീതട സംസ്കാരത്തിന്റെ ആദ്യ കേന്ദ്രം ഏത് ?
            ഹാരപ്പാ ( കണ്ടെത്തിയത് ദയറാം സാഹ്നി)

◾️ മോഹൻജദാരോ കണ്ടെത്തിയതാര് ?
            ആർ ഡി ബാനർജി


📎   സിന്ധു നദീതട സംസ്കാര കേന്ദ്രങ്ങൾ

        ഹാരപ്പ                    - പാക്കിസ്ഥാൻ
       മോഹൻജദാരോ   - പാകിസ്ഥാൻ
       സുത്കാജൻദോർ - പാകിസ്ഥാൻ
       അലംഗീർപ്പൂർ        - ഇന്ത്യ ( ഉത്തർപ്രദേശ് )
       ബനവാലി                - ഇന്ത്യ ( ഹരിയാന  )
       കാലിബംഗൻ         - ഇന്ത്യ  ( രാജസ്ഥാൻ  )
       ലോത്തൽ               - ഇന്ത്യ  ( ഗുജറാത്ത്‌  )
       ധോളവീര                - ഇന്ത്യ ( ഗുജറാത്ത്‌  )
       റംഗ്പൂർ                   - ഇന്ത്യ ( ഗുജറാത്ത്‌  )
      ഷോർട്ടുഗായ്          - ഉസ്ബെക്കിസ്ഥാൻ


◾️ സിന്ധു നദീതട സംസ്കാര കാലത്തെ ഭരണ സംവിധാനത്തെ കുറിച്ച് മനസ്സിലാക്കുന്നതാണ് ' ധാന്യപുരകൾ ' ഇത് കണ്ടെത്തിയത് എവിടെ നിന്നാണ് ?
         ഹാരപ്പയിൽ നിന്നും

◾️ മെലൂഹ എന്നറിയപ്പെടുന്നത് .......... ആണ് ?
             ഹാരപ്പാ

◾️ സിന്ധു നദീതട സംസ്കാരത്തിന്റെ മറ്റൊരു പേരാണ് ?
              വെങ്കല യുഗ സംസ്കാരം

◾️ പ്രാചീന ഈജിപ്ഷ്യൻ ജനത രൂപപ്പെടുത്തിയ എഴുത്ത് വിദ്യയാണ് .............  ?
               ഹൈറോഗ്ലിഫിക്സ്  ( വിശുദ്ധമായ എഴുത്ത്  )

◾️ ഹൈറോഗ്ലിഫിക്സ് ലിപി ആദ്യമായി വായിച്ചത് ആരായിരുന്നു ?
         ഫ്രഞ്ചു പണ്ഡിതനായിരുന്ന ഷംപൊലിയോ. നൈൽനദി മുഖത്ത് കണ്ടെത്തിയ വലിയൊരു ശില (റോസെറ്റ ) യിലാണ് ഈ എഴുത്തുകൾ ഉണ്ടായിരുന്നത്.

◾️ ഹോവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകൻ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന തൂത്തൻഖാമൻ ആരാണ് ?
               പുരാതന ഈജിപ്തിലെ രാജാവ്

◾️ ഈജിപ്തിലെ രാജാക്കന്മാർ അറിയപ്പെടുന്നത് ............... ആണ് ?
              ഫറോവ

◾️ മനുഷ്യന്റെ തലയും സിംഹത്തിനെ ഉടലും ആയുള്ള പ്രതിമകൾ അറിയപ്പെടുന്നത് ?
          സ്ഫിമ്ഗ്സ്

◾️ ഉർ, ഉറുക്ക്, ഗോഷ് എന്നിവ എന്താണ് ?
           പ്രാചീന മെസപ്പൊട്ടോമിയയിലെ പ്രധാന നഗരങ്ങൾ

◾️ പേനങ് സ്വർണ്ണഖനി എവിടെ സ്ഥിതി ചെയ്യുന്നു ?
             ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ നിന്നും തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പട്ടണമായ വെസ്‌റ്റോനറിയുടെ യുടെ അടുത്ത്.

◾️ ഭൂമിയുടെ കേന്ദ്ര ഭാഗത്ത് അനുഭവപ്പെടുന്ന താപം എത്ര ?
            5000 ഡിഗ്രിസെൽഷ്യസ്

◾️ വൻകര ഭൂവൽക്കത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ഏതൊക്കെ ?
           സിലിക്ക, അലുമിന ( SIAL )

◾️ ഉപരി മാൻഡ്രിൽ നിർമ്മിച്ചിരിക്കുന്ന സംയുക്തം ?
            സിലിക്കൺ സംയുക്തം  ( ഈ പാളി ഖരാവസ്ഥയിൽ ആണ് സ്ഥിതി ചെയ്യുന്നത് )

◾️ അകക്കാമ്പ് നിർമിതമായത് ഏതെല്ലാം ധാതുക്കൾ ഉപയോഗിച്ചാണ് ?
             നിക്കൽ, ഇരുമ്പ്  ( നിഫെ)

◾️ ഭൂവൽക്കത്തെയും മാൻഡലിന്റെ ഉപരി ഭാഗത്തെയും ചേർത്ത്..............എന്ന് വിളിക്കുന്നു ?
             ശിലാമണ്ഡലം  ( Lithosphere )

◾️ എന്താണ് അസ്തനോസ്ഫിയർ ( Asthenosphere  ) ?
     ശിലാ മണ്ഡലത്തിന് താഴെയായി ശിലപദാർത്ഥങ്ങൾ ഉരുകി അർദ്ധദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഭാഗമാണ് അസ്തനോസ്ഫിയർ. അഗ്നിപർവ്വതങ്ങളിലൂടെ പുറത്തെത്തുന്ന ശിലാ ദ്രവ്യത്തിന്റെ സ്രോതസ്സാണ് അസ്‌നോസ്‌ഫിയർ.

◾️ ആഗ്നേയ ശിലകൾക്ക് ഉദാഹരണം ?
        ഗ്രാനൈറ്റ്,  ബസാൾട്ട്

◾️ പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്ന ശിലകളാണ് ?
            ആഗ്നേയ ശിലകൾ

◾️ അവസാദ ശിലകൾ ഉദാഹരണം ?
           മണൽ കല്ല് , ചുണ്ണാമ്പുകല്ല്

◾️ അവസാദശിലകൾ അറിയപ്പെടുന്ന മറ്റൊരു പേരാണ് ?
            അടുക്കു ശിലകൾ  ( Stratified rocks )

◾️ കായാന്തരിത  ശിലകൾക്ക്  ഉദാഹരണം ?
               മാർബിൾ, സ്ലേറ്റ്

◾️ കേരളത്തിൽ കൂടുതലായി കാണപ്പെടുന്ന ശിലകളാണ് ?
           കായാന്തരിത ശിലകൾ

◾️ ശിലകൾ പൊട്ടി പൊടിയുകയോ വിഘടിക്കുക യോ ചെയ്യുന്ന പ്രക്രിയയാണ്............ ?
           അപക്ഷയം

◾️ മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് ?
          പെഡോളജി

◾️ മണ്ണിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞൻ അറിയപ്പെടുന്നത് ?
             പെഡോളജിസ്റ്റ്

◾️ ലോക മണ്ണ് ദിനം............... ?
             ഡിസംബർ 5

◾️ ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ള തമിഴ് സാഹിത്യമാണ് ?
            സംഘ സാഹിത്യം

◾️ വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങൾ പ്രതിപാദിക്കുന്ന പഴന്തമിഴ് പാട്ടുകൾ ഏത് ?
               അകം പാട്ടുകൾ

◾️ യുദ്ധം കച്ചവടം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പഴന്തമിഴ് പാട്ടുകൾ ഏത് ?
                പുറം പാട്ടുകൾ


      സംഘം കൃതികൾ

📎 " പത്തുപ്പാട്ട് " വിഭാഗത്തിലെ പ്രധാന സംഘകൃതികൾ ഏതെല്ലാം ?
        തിരുമുരുകാറ്റുപ്പടൈ, മധുരൈകൊഞ്ചി

📎 " എടുത്തൊകെ"  വിഭാഗത്തിൽ പെടുന്ന പ്രധാന സംഘകൃതികൾ ഏതെല്ലാം ?
          അകനാനൂറ്, പുറനാനൂറ്, പതിറ്റുപത്ത്

📎 " പതനെൺ കീഴ്കണക്ക് " വിഭാഗത്തിൽ പെടുന്ന പ്രധാന സംഘകൃതികൾ ഏതെല്ലാം ?
          തിരുക്കുറൾ, മുതുമൊഴികാഞ്ചി

📎 " വ്യാകരണഗ്രന്ഥം " വിഭാഗത്തിൽപെടുന്ന പ്രധാന സംഘകൃതികൾ ഏതെല്ലാം ?
           തൊൽക്കാപ്പിയം

📎 " മഹാകാവ്യങ്ങൾ " വിഭാഗത്തിൽപ്പെടുന്ന പ്രധാന സംഘകൃതികൾ ഏതെല്ലാം ?
           ചിലപ്പതികാരം, മണിമേഖല


◾️ പണ്ട് കാലത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ കന്നുകാലിവളർത്തൽ ആയിരുന്നു. കാലി സമ്പത്ത് വർധിപ്പിക്കുന്നതിനു വേണ്ടി കന്നുകാലികളെ പിടിച്ചെടുക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു ഇത്............. എന്നറിയപ്പെട്ടു ?
           വെട്ച്ചി

◾️ മഹാശിലാസ്മാരകങ്ങൾ ഏത് യുഗവുമായി  ബന്ധപ്പെട്ടതാണ് ?
           ഇരുമ്പ് യുഗം

◾️ മഹാശിലാസ്മാരകങ്ങൾ കണ്ടെത്തിയ പ്രധാനപ്പെട്ട പ്രദേശങ്ങൾ ഏതെല്ലാം ?
         ചെറമനങ്ങാട്, മറയൂർ, ആളഗരൈ, പഴനി

◾️ സാധനങ്ങൾക്കു പകരം സാധനങ്ങൾ കൈമാറ്റം ചെയ്യുന്ന സമ്പ്രദായത്തിന് എന്താണ് പറഞ്ഞിരുന്നത് ?
          നൊടുത്തൽ

◾️ പ്രാചീന തമിഴകത്തെ പ്രധാന കച്ചവടസംഘം ആയിരുന്നു ................. ?
          ഉമണർ

◾️ മൂവേന്തന്മാർ എന്നറിയപ്പെട്ടത് ആരെല്ലാം ?
             ചേരർ, പാണ്ഡ്യർ,  ചോളർ

◾️ പട്ടണം ഉത്ഖനനം നടക്കുന്ന ജില്ല ഏത് ?
              എറണാകുളം




നിങ്ങൾക്ക് ആവിശ്യമായ മെറ്റീരിയലുകൾ ഏതൊക്കെ എന്ന്‌ താഴെ കമന്റ്‌  പോസ്റ്റ്‌ ചെയ്യൂ...

1 تعليقات

إرسال تعليق

أحدث أقدم

Display Add 2