വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Temporary Appointment in Govt Department

Applications are invited for various temporary appointments in Government Dept.Read More...







📎 തപാൽ വകുപ്പിൽ ഇൻഷുറൻസ് ഏജന്റ് ഒഴിവ് 

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ലൈഫ് ഇന്‍ഷുറന്‍സ്/ ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്റ്റ് ഏജന്റുമാരുടെ ഒഴിവിലേക്ക് തൊഴില്‍രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതി-യുവാക്കാള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-60. അപേക്ഷകര്‍ പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരും പത്താംക്ലാസ് പാസായവരുമാകണം. ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ വയസ്സ്, യോഗ്യത, മുന്‍ പരിചയം തെളിയിക്കുന്ന രേഖകളും അപേക്ഷയും മെയ് 12 നകം The Senior Superintendent of post offices, Palakkad Division, Palakkad 678001 വിലാസത്തില്‍ അയയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെക്കണം. ഫോണ്‍: 0491-2544740,2545850


📎 വിമുക്ത ഭടന്മാർക്ക് ജോലി അവസരം 

കൊച്ചി : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കോ കോ റീട്ടെയിൽ ഔട്ട്ലെറ്റിലേക്ക് വിമുക്തഭടൻന്മാരെ നിയമിക്കുന്നു. ജെസിഒ റാങ്കിൽ കുറയാത്ത 60 വയസ്സിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 6 ന് മുമ്പ് എറണാകുളം സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.bharatpetroleum.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0484- 2774057 എന്ന നമ്പറിൽ ബന്ധപ്പെടുക.


Post a Comment

Previous Post Next Post

Display Add 2