KSEB launches new subsidy scheme named, "Soura Subsidy Scheme " for Consumers.
SOURA Subsidy Scheme
MNRE രണ്ടാം ഘട്ട സബ്‌സിഡി പ്രോഗ്രാമിന് അനുസൃതമായി, സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ, കെഎസ്‌ഇബി നമ്മുടെ ആഭ്യന്തര ഉപഭോക്താക്കൾക്കായി ഒരു സബ്സിഡി പ്രോഗ്രാം ആരംഭിക്കുന്നു. ഈ സബ്സിഡി സംരംഭത്തിൽ, കെഎസ്ഇബി സാധാരണ സബ്സിഡി മോഡലിന് പുറമെ മൂന്ന് പ്രത്യേക മോഡലുകൾ (കേരള മോഡലുകൾ) അവതരിപ്പിക്കുന്നു. മൂന്ന് കേരള മോഡലുകളും ഉപഭോക്താവിന്റെ ശരാശരി ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അവിടത്തെ ദുർബല വിഭാഗത്തിന് സംസ്ഥാനത്തിന്റെ ഹരിത എനർജ പങ്കാളിയാക്കി സാമ്പത്തിക സഹായം നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.
സൗര സബ്‌സിഡി പദ്ധതി
മോഡൽ 1 A
◾️പ്രതിമാസ ശരാശരി ഉപയോഗം 120 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കൾക്ക് ആണ് ഈ മോഡൽ സബ്സിഡി നൽകുന്നത്.
◾️ഇത് പ്രകാരം നിർമിക്കുന്ന പ്ലാന്റിന്റെ കപ്പാസിറ്റി 2KW or 3 KW
◾️ഉപഭോക്താവിന്റെ മുടക്കുമുതൽ എന്നു പറയുന്നത് പ്ലാന്റിന്റെ ആകെ വിലയുടെ 12 ശതമാനം മാത്രമാണ്
◾️ ഉപഭോക്താവിന്റെ മുടക്ക് മുതൽ
2 KW = 10,320/-
3 KW = 15,120/-
◾️ ഉപഭോക്താവിന് ലഭിക്കുന്ന യൂണിറ്റ് എന്ന് പറയുന്നത് ആകെ ഉൽപ്പാദനത്തിന് 25 ശതമാനമാണ്
◾️ 25 വർഷത്തേക്ക് പ്ലാന്റ് മെയിന്റനൻസ് എല്ലാം കെഎസ്ഇബി നിർവഹിക്കും
◾️ ഇതുപ്രകാരം 3 കിലോവാട്ട് കപ്പാസിറ്റിയുള്ള പ്ലാന്റ് ആണ് നിർമ്മിക്കുന്നത് എങ്കിൽ ഉപഭോക്താവിന് പ്രതിമാസം ലഭിക്കുന്ന വിഹിതം എന്ന് പറയുന്ന 90 യൂണിറ്റ് ആണ്.
◾️ രണ്ടുമാസം കൊണ്ട് 200 യൂണിറ്റ് ഉപയോഗിക്കുന്ന 720 രൂപ ദ്വൈമാസ ബില്ലു വരുന്ന ഒരു ഉപഭോക്താവിന് ഈ സൗര സബ്സിഡി model പ്രകാരം ആണെങ്കിൽ വൈദ്യുതി ബില്ല് 154 രൂപയായി കുറയുന്നു.
മോഡൽ 1 B
◾️ മോഡൽ 1 B പ്രകാരം പ്ലാന്റിന്റെ മുടക്ക് മുതലിന്റെ 20% ഉപഭോക്താവ് നൽകണം
◾️ പ്ലാന്റ് കപ്പാസിറ്റി 2KW or 3 KW
◾️ ഉൽപാദനത്തിന്റെ 40 ശതമാനം വിഹിതം ഉപഭോക്താവിന് ലഭിക്കും
◾️ ഇത് പ്രകാരം മൂന്ന് കിലോവാട്ട് ഉൽപാദന ശേഷിയുള്ള പ്ലാന്റ് ആണ് നിർമ്മിക്കുന്നത് എങ്കിൽ ഉപഭോക്താവിന്റെ മുടക്കുമുതൽ 25,200/- രൂപയായിരിക്കും
◾️ പ്രതിമാസം ഉൽപാദിപ്പിക്കുന്ന 360 യൂണിറ്റിൽ ഉപഭോക്താവിന് 144 യൂണിറ്റ് ലഭിക്കും
◾️ അതായത് 300 യൂണിറ്റ് 2 മാസംകൊണ്ട് ഉപയോഗിക്കുന്ന 1494 രൂപ ബില്ല് വരുന്ന ഒരു ഉപഭോക്താവിന് ആകെ വരുന്ന ബില്ല് 126 രൂപയായി കുറയുന്നു.
Post a Comment