സർക്കാർ സ്ഥാപനങ്ങളിലെ നേഴ്സ് ഒഴിവുകളിലേക്ക് താൽകാലിക നിയമനം
◾️ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് നിയമനം
വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ രണ്ട് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സുമാരെ താത്ക്കാലികമായി നിയമനം നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും കുടുംബരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സ്വയം തയ്യാറാക്കിയ ബയോഡാറ്റയും സഹിതം ജൂണ്‍ 21ന് രാവിലെ 10ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.
◾️നഴ്‌സ് നിയമനം
വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് മാനസികാരോഗ്യ പരിപാലനം ഏര്‍പ്പെടുത്തുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോസയന്‍സും സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സിനെ നിയമിക്കുന്നു. യോഗ്യത – ഡിഗ്രി/ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് , പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ് അല്ലെങ്കില്‍ മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അപേക്ഷ ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ എന്ന വിലാസത്തിലോ office@imhans.a-c.in ലേക്ക് ഇ മെയിലായോ അയക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2359352.
Post a Comment