Application invited for the post of Driver, Instructor, Project assistant in government department
Related Post
◾️ഡ്രൈവറുടെ ഒഴിവ്
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുള്ള ആംബുലന്‍സിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 22ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. അപേക്ഷകന് ഹെവി വൈഹിക്കിള്‍ ലൈസന്‍സ്, ആംബുലന്‍സ് ഓടിക്കുന്നതിനുള്ള മറ്റു യോഗ്യതകളും ഉണ്ടായിരിക്കണം.
◾️അപേക്ഷ ക്ഷണിച്ചു
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ എന്‍.പി.പി.സി.ഡി യിലേക്ക് ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ് ഹുഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) (ഡി.ഇ.സി.എസ്.ഇ) അല്ലെങ്കില്‍ ഡി.എഡ്. സെപ്ഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) ( ഡി.എഡ്. സെപ്ഷ്യല്‍ എഡ്യുക്കേഷന്‍) യോഗ്യതയും ആര്‍.സി.ഐ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2021 ജൂണ്‍ ഒന്നിന് 40 വയസ്സ് കവിയരുത്. ശമ്പളം 14000 രൂപ.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 30 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോറം www. Arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313
◾️പ്രോജക്ട് അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു
ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളുണ്ട്.
ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
വിശദമായ ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ aquaculturekerala@yahoo.co.in ലേക്കും അയയ്ക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322410.
Post a Comment