Temporary appointment in govt department - Contract Basis

Temporary appointment in govt department - Contract Basis- Selection only for ladies


Related Post




കരാര്‍ നിയമനത്തിന് വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററിലേക്കു വനിതകളില്‍ നിന്നും വിവിധ തസ്തികകളിലേക്കു കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. 

◾️കേസ് വര്‍ക്കര്‍:- സ്ത്രീകള്‍ മാത്രം (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം-2. പ്രായ പരിധി 25-45. ഹോണറേറിയം -15,000 രൂപ. യോഗ്യത :-  സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം/നിയമ ബിരുദം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).

◾️ഐ.ടി സ്റ്റാഫ്:- സ്ത്രീകള്‍ മാത്രം(24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  23-45. ഹോണറേറിയം-12,000 രൂപ. യോഗ്യത :-  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ ബിരുദം (ഡാറ്റാ മാനേജ്‌മെന്റ്, ഡെസ്‌ക് ടോപ്പ് പ്രോസസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ /അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയം (3 വര്‍ഷം).

◾️സെക്യൂരിറ്റി:- സ്ത്രീകള്‍ മാത്രം. ഒഴിവുകളുടെ എണ്ണം -1. പ്രായ പരിധി  35-50. ഹോണറേറിയം – 8,000 രൂപ. യോഗ്യത: –   എഴുത്തും വായനയും അറിയണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം  വൈകിട്ട് 7 മുതല്‍  രാവിലെ 7 വരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍.

◾️മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍:- സ്ത്രീകള്‍ മാത്രം. (24 മണിക്കൂര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍). ഒഴിവുകളുടെ എണ്ണം -2. പ്രായ പരിധി  25-45. ഹോണറേറിയം – 8,000 രൂപ. പ്രവൃത്തി സമയം 24 മണിക്കൂര്‍ (ഷിഫ്റ്റ് അടിസ്ഥാനത്തില്‍). യോഗ്യത:-  എഴുത്തും വായനയും അറിയണം.  ഹോസ്റ്റല്‍, അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നിവയിലുള്ള പ്രവൃത്തി പരിചയം (3 വര്‍ഷം).



അപേക്ഷയോടൊപ്പം  സമര്‍പ്പിക്കേണ്ട രേഖകള്‍:- വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ  ഉള്‍പ്പടെ അപേക്ഷ ജൂണ്‍ 30-നു വൈകുന്നേരം അഞ്ചിനകം കോളേജ് റോഡില്‍, ഡോക്ടേഴ്‌സ് ലെയ്‌നില്‍, കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999053, 0468 2329053.



For More Jobs 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2