Application invited for the post of Pharmacist and Assistant in various Government institutions
Related Post
◾️ഫാർമസിസ്റ്റിനെ നിയമിക്കുന്നു
ആലപ്പുഴ :കോടംതുരുത്ത് ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം അല്ലെങ്കിൽ കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനോടു കൂടിയ ഡി.ഫാം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ ഒന്നിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. വിശദവിവരത്തിന്
ഫോൺ:0478 2562249.
◾️പ്രൊബേഷന്‍ അസിസ്റ്റന്റ്
കൊല്ലം ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. എം.എസ്. ഡബ്ല്യു ആണ് യോഗ്യത. അതത് ജില്ലകളിലുള്ളവര്‍ക്കും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 40 വയസ്. ജൂലൈ രണ്ടിനകം ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തിലും 0474-2794929, 8281999035 നമ്പരിലും ലഭിക്കും.
Post a Comment