Application invited for the post Field officer & Insurance agent in Postal Department
Related Post
തപാല്‍ വകുപ്പില്‍ ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം
കാസര്‍കോട് പോസ്റ്റല്‍ ഡിവിഷണില്‍ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇന്‍ഷൂറന്‍സ് ഏജന്റുമാരുടെയും ഫീല്‍ഡ് ഓഫീസര്‍മാരുടെയും നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്മിഷന്‍ വ്യവസ്ഥയിലാണ് നിയമനം. 18 നും 50വയസിനും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരെയും സ്വയം തൊഴില്‍ ചെയ്യുന്ന യുവതി യുവാക്കളെയും ഡയരക്ട് ഏജന്റായും 65 വയസില്‍ താഴെ പ്രായമുള്ള കേന്ദ്രസംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസര്‍ ആയും നിയമിക്കും. അപേക്ഷകര്‍ പത്താ ക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, വിമുക്ത ഭടന്‍മാര്‍, വിരമിച്ച അധ്യാപകര്‍, കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. വയസ്, യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, രണ്ട് പാസ്‌പോര്‍ട് സൈസ് ഫോട്ടോ സഹിതം മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, കാസര്‍കോട് ഡിവിഷന്‍, കാസര്‍കോട്, 671121 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും അഭിമുഖം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ജൂലായ് അഞ്ച്. ഫോണ്‍ 9809045987
Also read
ആയുര്‍വേദ നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം
ഇടുക്കി ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ നേഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസില്‍ വച്ച് വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു.
◾️ആയുര്‍വേദ നേഴ്സ്- ഇന്റര്‍വ്യൂ- ജൂണ്‍ 30ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്
യോഗ്യത- കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ നേഴ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം.
◾️ആയുര്‍വേദ ഫാര്‍മസിസ്റ്റ്ഇന്റര്‍വ്യൂ ജൂലൈ 1 ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക്
യോഗ്യത- കേരള സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ ഫാര്‍മസി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം.
യോഗ്യരായ അപേക്ഷകര്‍ ജൂണ്‍ 28ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായി അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും ഫോണ്‍ നമ്പരും സഹിതം ഓഫീസ് ഇ-മെയിലില്‍ അപേക്ഷിച്ചിരിക്കണം (ismidukki@gmail.com). കൂടിക്കാഴ്ചയ്ക്ക് വരുമ്പോള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഓറിജിനലും ആയവയുടെ പകര്‍പ്പുംകൊണ്ടുവരണം. അപേക്ഷകര്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള സര്‍ക്കാര്‍ നിബന്ധനകള്‍ നിര്‍ബന്ധമായും അനുസരിച്ചിരിക്കണം. സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധമാണ്. കൂടിക്കാഴ്ച ദിവസം ഉച്ചയ്ക്ക് 1.30 ന് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ പാടുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് 04862232318 എന്ന നമ്പരില്‍ നിന്നും അറിയാം.
Post a Comment