Application invited for the various temporary vacancies in government institutions
Related Post
അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ താത്കാലിക നിയമനം
തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തിലോ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് ടി ജോലിക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലോ, അംഗീകൃത സര്‍വകലാശാലാ ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയോ പി.ജി. ഡിപ്ലോമയോ ഉള്ളവരേയും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ജേണലിസം, മാസ് കമ്യൂണിക്കേഷന്‍സ്, പബ്ലിക് റിലേഷന്‍സ്, ജേണലിസം കം വിഡിയോ പ്രൊഡക്ഷന്‍ ബിരുദമുള്ളവരേയും പരിഗണിക്കും.
പ്രായപരിധി 20നും 40നും മധ്യേ.
വിശദമായ ബയോഡേറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷകള്‍ 2021 ജൂലൈ അഞ്ചിനു വൈകിട്ട് അഞ്ചിനു മുന്‍പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 695 043 എന്ന വിലാസത്തില്‍ ലഭിക്കണം. എഴുത്തു പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ 0471 2731300 എന്ന നമ്പറില്‍ ലഭിക്കും.
ഇന്‍ഷൂറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം
കോഴിക്കോട് പോസ്റ്റല്‍ ഡിവിഷനു കീഴില്‍ വയനാട് ജില്ലയിലെ വൈത്തിരി, സുല്‍ത്താല്‍ ബത്തേരി താലൂക്ക് പരിധിയില്‍ താമസിക്കുന്ന 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റ് ആയി നിയമിക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസായിരിക്കണം. മുന്‍ ഇന്‍ഷൂറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്ത ഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം postalrect.clt@gmail.com ലേക്ക്് ഇ-മെയില്‍ ചെയ്യണം. വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അയക്കണം. ഇന്റര്‍വ്യൂ തീയതി അപേക്ഷകരെ അറിയിക്കും.തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്‍എസ്സി/കെവിപി ആയി കെട്ടിവെക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ച്. ഫോണ്‍ : 0495 2384770, 2386166.
കെയർടേക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
കാക്കനാട് : കാക്കനാട് സൈനിക റെസ്റ്റ് ഹൗസിൽ മുഴുവൻ സമയ കെയർടേക്കർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജോലിസ്ഥലത്ത് താമസിച്ച് ജോലി ചെയ്യുവാൻ സന്നദ്ധനായിരിക്കണം. അപേക്ഷകൾ സൈനിക ക്ഷേമ ഓഫീസർ, സിവിൽ സ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 26. കൂടുതൽ വിവരങ്ങൾക്ക് : 0484 242223
Post a Comment