സർക്കാർ വകുപ്പിൽ താൽകാലിക നിയമനം Temporary appointment in govt department

Application invited for the post of youth coordinator, guest teacher on temporary basis

Also read



     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View



📎 യൂത്ത് കോഓര്‍ഡിനേറ്റര്‍ നിയമനം

ഉദുമ ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോഓര്‍ഡിനേറ്ററുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 10ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. പത്താംതരത്തില്‍ കുറയാത്ത  യോഗ്യതയുളള  40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം.

📎 അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു

തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, സോഷ്യല്‍ സയന്‍സ്, ഗണിത വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദവും (എസ്‌സി/എസ്ടി, ഒബിസി – നോണ്‍ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ്/പിഎച്ചഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉളളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും gbctethalassery@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ ജൂണ്‍ 13 നുളളില്‍ അയക്കണം. ബയോഡാറ്റയില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം. അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

📎 ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍  നിയമനം

എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആർസിഐ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും യോഗ്യതയും – ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ) , റീഹാബിലേറ്റഷന്‍ സൈക്കോളജിസ്റ്റ് (എംഫില്‍ റീഹാബിലേറ്റഷന്‍ സൈക്കോളജി/പിജിഡിആര്‍എഫ് ), സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് (ബിഎസ്എല്‍പി), സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ (ഡി- എഡ്, എസ് ഇ – എഎസ്ഡി / ഐ ഡി).
അപേക്ഷകള്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 10 ന്  മൂന്ന് മണിക്കകം ലഭിക്കണമെന്ന് സെക്രട്ടറി  അറിയിച്ചു. അപേക്ഷകള്‍  ഓണ്‍ലൈനായും സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2260272, bdochrkkd@gmail.com


For More
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 

Post a Comment

Previous Post Next Post

Display Add 2