താൽകാലിക ഒഴിവുകൾ Temporary appointment in govt institutions

Application invited for the post of Accountant cum IT Assistant in Govt Department

Also Read
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View



📎 അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ഒഴിവുകള്‍

ഇടുക്കി ജില്ലയില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത് MGNREGA പദ്ധതിയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് ന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജൂണ്‍ 9 വൈകിട്ട് 5 മണിവരെ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കാം. .അപേക്ഷ സമര്‍പ്പിച്ച നിശ്ചിത യോഗ്യതയുളളവര്‍ ജൂണ്‍ 10 രാവിലെ 11 ന് നടക്കുന്ന എഴുത്ത് പരീക്ഷയും തുടര്‍ന്നുളള അഭിമുഖത്തിനും ഹാജരാകേണ്ടതാണ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബി.കോം ഡിഗ്രിയും പിജിഡിസിഎ യോഗ്യതയുളളവരെ മാത്രം പരിഗണിക്കുന്നതാണ്.


📎 ഡയറി പ്രെമോട്ടര്‍, വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍ നിയമനം

ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയിലേക്ക് ഡയറി പ്രെമോട്ടറേയും, മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പദ്ധതിയിലേക്ക് വുമണ്‍ cattle കെയര്‍ വര്‍ക്കറേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

1) ഡയറി പ്രെമോട്ടര്‍: ഒഴിവുകള്‍ -3 (പാലക്കാട് ക്ഷീര വികസന യൂണിറ്റ് -1, മണ്ണാര്‍ക്കാട് ക്ഷീര വികസന യൂണിറ്റ്-1, കൊല്ലങ്കോട് ക്ഷീര വികസന യൂണിറ്റ് -1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. 7500 രൂപയാണ് പ്രതിമാസ വേതനം.
2) വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍: ഒഴിവുകള്‍ -2 (ഒറ്റപ്പാലം ക്ഷീര വികസന യൂണിറ്റ്-1, ആലത്തൂര്‍ ക്ഷീര വികസന യൂണിറ്റ്-1)
എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 6000 രൂപ. 
പ്രായപരിധി 18- 50 വയസ്. അപേക്ഷകര്‍ അതാത് ബ്ലോക്കിലെ സ്ഥിരം താമസക്കാരാകണം
താല്‍പര്യമുള്ളവര്‍ അപേക്ഷയും അനുബന്ധ രേഖകളും ജൂണ്‍ 14 ന് വൈകീട്ട് 5 നകം ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റില്‍ സമര്‍പ്പിക്കണം.  കൂടിക്കാഴ്ച്ചയ്ക്ക് അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക ജൂണ്‍ 15 ന് സിവില്‍ സ്റ്റേഷനിലുള്ള ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്‍പില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10.30 മുതല്‍ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. കൂടിക്കാഴ്ച സംബന്ധിച്ച മറ്റ് അറിയിപ്പുകള്‍ ഉണ്ടാകില്ല.  
കൂടുതല്‍ വിവരങ്ങളും അപേക്ഷ ഫോമും മേല്‍ ഒഴിവുകളുള്ള ബ്ലോക്കിലെ ക്ഷീര വികസന സര്‍വീസ് യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505137



Post a Comment

أحدث أقدم

Display Add 2