Application invited for the post of commercial apprentice in state pollution control board district office Malappuram
Related Post
കോമേഴ്‌ഷ്യൽ അപ്രന്റിസ് നിയമനം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജില്ലാ ഓഫീസുകളിലേക്ക് കൊമേഴ്സ്യൽ അപ്രന്റിസുമാരെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലാ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം ( MS Office ) ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപെന്റ് 9000/- രൂപയാണ്. പ്രായ പരിധി 18-26
താല്പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉദ്യോഗാർഥിയുടെ ഫോട്ടോയും സഹിതം ഇന്റർവ്യൂനു മലപ്പുറം പെരിന്തൽമണ്ണ റോഡിലെ മുട്ടേങ്ങാടൻ ബിൽഡിങ്ങിലുള്ള മാലിനികരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ ജൂലൈ 14 നു രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാക്കണം. ബോർഡിൽ കോമേഴ്‌ഷ്യൽ അപ്രന്റിസ് ആയി മുൻകാലകങ്ങളിൽ ജോലി നോക്കിയിരുന്നവർ അപേക്ഷിക്കേണ്ടതില്ല.
ഫോൺ : 04832-733211
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രൊജക്റ്റ് ഓഫീസർ നിയമനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷൻ ഓഫീസിൽ ക്ലസ്റ്റർ ഫസിലിറ്റേഷൻ പ്രോജക്ടിന്റെ ഭാഗമായി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ-ജി.ഐ.എസ് തസ്തികയിൽ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 18-45 വയസ് (01.01.2021 അടിസ്ഥാനമാക്കി). പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. യോഗ്യത, പ്രവൃത്തി പരിചയം, പ്രതിമാസ ഓണറേറിയം എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം, പിൻ-695 003 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2313385, 0471-2314385.
Post a Comment