Application invited for the post various opportunity in hospital administration
UAE നിയമനങ്ങൾ
യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്‌സിംഗ്. ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സിയു, മെഡിക്കൽ സർജിക്കൽ, തിയേറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3-1.5 ലക്ഷം രൂപ. അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) നിന്നും ലഭിക്കും.
സൗദി നിയമനങ്ങൾ
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ. www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.
കൗൺസിലർ നിയമനം
കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന വിമുക്തി മേഖലാ കൗൺസലിംഗ് സെന്ററുകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി ഒരു വർഷത്തേക്ക് രണ്ട് കൗൺസലർമാരെ തിരഞ്ഞെടുക്കുന്നു. (എറണാകുളം-1, കോഴിക്കോട്-1).
എം.എസ്‌സി/ എം.എ (സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി/ കൗൺസലിംഗ് സൈക്കോളജി) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു (മെഡിക്കൽ & സൈക്യാട്രി) ആണ് വിദ്യാഭ്യാസ യോഗ്യത. ലഹരി മുക്ത ചികിത്സാ മേഖലയിൽ രണ്ടു വർഷത്തെ പരിചയം വേണം. പ്രായം 40 വയസ്സിനു താഴെയായിരിക്കണം. പ്രതിമാസ വേതനം 20,000 രൂപ.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 10. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, വിമുക്തി മിഷൻ, എക്‌സൈസ് ആസ്ഥാന കാര്യാലയം, നന്ദാവനം, വികാസ്ഭവൻ പി.ഒ., തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോം www.keralaexcise.gov.in ലും Vimukthikerala എന്ന ഫെയ്‌സ്ബുക്ക് പേജിലും ലഭ്യമാണ്.
إرسال تعليق