Application invited for the various job vacancies in govt department on Contract basis - Job Vacancy in Kerala
👉 തിരുവനന്തപുരം: ജില്ലയില്‍ ഫിഷറീസ് വകുപ്പ്, സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ എം.എസ്.ഡബ്ലൂ (കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്)/ എം.ബി.എ (മാര്‍ക്കറ്റിങ്) ടുവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 45 വയസ്സ്.
ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 27നു മുമ്പ് വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ & സാഫ് നോഡല്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847907161, 7560916058
👉 കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷൻ്റെ ഭാഗമായി ആരംഭിക്കുന്ന നഗര ഉപജീവന കേന്ദ്രത്തിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവരായിരിക്കണം.
മാർക്കറ്റിംഗ് / അക്കൗണ്ടിംഗ് മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്. അപേക്ഷ ബയോഡേറ്റയും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 23 നകം നഗരസഭയില്‍ നല്‍കണം.
إرسال تعليق