Job Vacancy in Kerala - Temporary jobs in Government Institutions

Application invited for the post of Multi task care provider and Manager in various govt Dept

Related Post





മൾട്ടി ടാസ്ക്ക് കെയർ പ്രൊവൈഡർ

വയനാട്: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കണിയാമ്പറ്റ പള്ളിയറയിൽ പ്രവർത്തിക്കുന്ന ഗവ.ചിൽഡ്രൻസ് ഹോമിലേക്ക് ദിവസവേതാടിസ്ഥാനത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു.
എട്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും കുട്ടികളുടെ സംരക്ഷണത്തിൽ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കണിയാമ്പറ്റ പള്ളിയറയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ വെച്ച് നടക്കുന്ന കൂടികാഴ്ച്ചയിൽ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കണം
ഫോൺ:04936286900

മാനേജർ

കോട്ടയം: ഏറ്റുമാനൂർ നഗരസഭയിൽ ദേശീയ നഗര ഉപജീവന മിഷൻ്റെ ഭാഗമായി ആരംഭിക്കുന്ന നഗര ഉപജീവന കേന്ദ്രത്തിൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണം.
മാർക്കറ്റിംഗ് / അക്കൗണ്ടിംഗ് മേഖലയിൽ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്. അപേക്ഷ ബയോഡേറ്റയും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 23 നകം നഗരസഭയില്‍ നല്‍കണം.

വിവിധ ഇന്റർവ്യൂകൾ 

ജൂനിയർ ഇൻസ്ട്രക്ടർ 

കൊല്ലം:  വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-കെമിക്കല്‍പ്ലാന്റ്, കാറ്റഗറി നമ്പര്‍-406/2017) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2021 ജനുവരി 29 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 22, 23 തീയതികളില്‍ പി.എസ്.സി കൊല്ലം മേഖലാ ഓഫീസില്‍ നടത്തും. പ്രൊഫൈലില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ മേഖലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് പി.എസ്.സി. മേഖലാ ഓഫീസര്‍ അറിയിച്ചു.

ക്ലാർക്ക്

തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ജൂലൈ 21ന് നടത്താനിരുന്ന ക്ലറിക്കൽ തസ്തികയിലേക്കുള്ള (ദിവസവേതനാടിസ്ഥാനത്തിൽ ഇന്റർവ്യൂ അന്ന് പൊതു അവധി (ബക്രീദ്) പ്രഖ്യാപിച്ചതിനാൽ മാറ്റിവച്ചു. ജൂലൈ 27നാണ് പുതിയ ഇന്റർവ്യൂ തീയതി. കൂടിക്കാഴ്ചയ്ക്ക് അറിയിപ്പ് ലഭിച്ച ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് ലഭിച്ച മെമ്മോ സഹിതം അന്ന് രാവിലെ 11ന് തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഓഫീസർ മുമ്പാകെ ഹാജരാകണം. ഫോൺ: 0471-2321422.

For More Job Vacancy Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2