Temporary appointment in government department - Apply Now

Application invited for the various temporary Appointment in government department



വിഭിന്ന ശേഷിക്കാർക്ക് നിയമനം

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച്, റോഡ് അപകടങ്ങളില്‍പെട്ട് പരിക്കേറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭിന്നശേഷിക്കാരായ അഭ്യസ്തവിദ്യരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കളായും ഫെസിലിറ്റേഷന്‍ സെറ്ററുകളുടെ സംരംഭകരായും നിയമിക്കുന്നു.

ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്ഥാപനം നടത്തുന്നതിനാവശ്യമായ സംവിധാനം വ്യക്തികള്‍ ഒരുക്കണം. അപേക്ഷകര്‍ 10-ാം തരം വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ളവരായിരിക്കണം.

ഇ-മെയില്‍ വിലാസം, യോഗ്യത, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഇ-മെയിലായി ആഗസ്റ്റ് അഞ്ചിനകം അതത് പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: കാസര്‍കോട് ആര്‍.ടി. ഓഫീസ്: kl14.mvd@kerala.gov.in, കാഞ്ഞങ്ങാട് സബ് ആര്‍.ടി. ഓഫീസ്: kl60.mvd@kerala.gov.in , വെള്ളരിക്കുണ്ട് സബ് ആര്‍.ടി. ഓഫീസ്: kl79.mvd@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി.ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 04994 255290.


സ്റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു

സി.എ.പി.എഫ്, എൻ.ഐ.എ, എസ്.എസ്.എഫ് എന്നിവിടങ്ങളിലേക്ക് കോൺസ്റ്റബിൾ (ജി.ഡി), അസം റൈഫിൾസിൽ റൈഫിൾമാൻ (ജി.ഡി) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്കായി ഓൺലൈനായി https://ssc.nic.in ൽ അപേക്ഷിക്കാം. പരീക്ഷാ സ്‌കീം, യോഗ്യത, സിലബസ്, മറ്റു വിശദാംശങ്ങൾ എന്നിവ www.ssckkr.kar.nic.in, https://ssc.nic.in എന്നീ സൈറ്റുകളിൽ ലഭ്യമാണ്. ആഗസ്റ്റ് 31 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.


കോൺസൾട്ടന്റ് കരാർ നിയമനം 

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്(ഫിനാൻസ്), ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) തസ്തികകളിൽ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. കൺസൾട്ടന്റ് (ഫിനാൻസ്)  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) ഒഴിവിലേക്ക് ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം.  ഇതു സംബന്ധിച്ച വിശദവിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.
 
For More Job Recruitment Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


1 Comments

Post a Comment

Previous Post Next Post

Display Add 2