Temporary appointment in Govt Department -Apply Now

Application invited for the various temporary vacancy in govt department

Related Post





പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിയമനം 

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയത്തിന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 30ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ. പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2737246.

ജൂനിയർ കോൺസൾട്ടന്റ്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജൂനിയർ കൺസൾട്ടന്‍റ് (ഫിനാൻസ്) ആയി കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13 . വിശദവിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സ്

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്‌സിൽ ആഗസ്റ്റ് 11ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആന്റ് മലയാളം) കോഴ്‌സിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി യാണ് വിദ്യാഭ്യാസ യോഗ്യത. കൂടിയ യോഗ്യതയുള്ളവർക്കും ചേരാം. വിശദ വിവരങ്ങൾക്ക് www.lbscentre.kerala.gov.in,  0471-2560333.

സൂപ്പർവൈസർ കരാർ നിയമനം

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി ഐ.പി.പി. പ്രസ്സിൽ സൂപ്പർവൈസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓഗസ്റ്റ് മൂന്നിനകം നേരിട്ടോ, തപാൽ മാർഗ്ഗമോ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

ജില്ലാ ശുചിത്വ മിഷനിൽ ഒഴിവുകൾ

ജില്ലാ ശുചിത്വ മിഷനിൽ ടെക്‌നിക്കൽ കൺസൾട്ടന്റ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ എന്നീ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുകളുണ്ട്. ടെക്‌നിക്കൽ കൺസൾട്ടന്റ്, യോഗ്യത: സിവിൽ എഞ്ചിനീയറിംഗ് ബിരുദം, ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ യോഗ്യത: സോളിഡ് ആൻഡ് ലിക്വിഡ് വേസ്റ്റ് മാനേജ്‌മെന്റ് എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/സയൻസ് ബിരുദവും ദ്രവമാലിന്യ സംസ്‌ക്കരണ രംഗത്ത് മുൻ പരിചയവും.
യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷകൾ ജൂലൈ 28ന് മുമ്പായി tsckasaragod@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യുക. അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി എഴുതുക. ഫോൺ: 04994 255350, 9446958519

For More Job Vacancy Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2