സർക്കാർ വകുപ്പിൽ വിവിധ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു Temporary Appointment -Teacher, Physician, in Government institutions

Application invited for the post of Teacher, Physician and Judicial Member in government institutions


Related Post




📎 ഇന്റർവ്യൂ ( അധ്യാപക നിയമനം )

ഇടുക്കി:പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2021 22 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 8, 9 തീയതികളില്‍ വിദ്യാലയത്തില്‍ നടത്തും.
തസ്തികകള്‍
ടിജിടി, പിജിടി- 08.07.2021
പി ആര്‍ ടി, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ആര്‍ട്ട്, മ്യൂസിക്, സ്പോര്‍ട്സ് കോച്ച്, ടീച്ചര്‍, കൗണ്‍സിലര്‍ – 09.07.2021
രജിസ്ട്രേഷന്‍ സമയം : രാവിലെ ഒമ്പതര മുതല്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടെ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വിദ്യലയ വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.painavu.kvs.ac.in ഫോണ്‍ 04862 232205


📎 RCC യിൽ കരാർ നിയമനം

റീജിയണൽ കാൻസർ സെന്‍ററിൽ കരാറടിസ്ഥാനത്തിൽ ജനറൽ ഫിസിഷ്യൻ/ ഇന്റൻസിവിസ്റ്റ് നിയമനത്തിന് ജൂലൈ 9ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

📎 ജുഡീഷ്യൽ മെമ്പർ ഒഴിവ്

സംസ്ഥാന സർക്കാർ ജീവനക്കാരുടെ സർവീസ് പ്രശ്‌നങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ മെമ്പറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുണ്ട്. അപേക്ഷകൾ ജൂലൈ 23ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
വിശദവിവരങ്ങൾ www.prd.kerala.gov.in, www.highcourtofkerala.nic.in, www.keralaadministrativetribunal.gov.in   എന്നിവയിൽ ലഭിക്കും. കേന്ദ്ര, സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥർ അപേക്ഷ കേഡർ കൺട്രോളിംഗ് അതോറിറ്റി മുഖേന അയയ്ക്കണം. അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിലാണ് അപേക്ഷ അയയ്‌ക്കേണ്ടത്. കവറിന് പുറത്ത് Application for the post of Judicial Member in Kerala Administrative Tribunal  എന്ന് എഴുതിയിരിക്കണം.


For More Job Vacancies Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2