Application invited fornthe post of workshop instructor, nurse, data entry Operator.
Related Post
Temporary appointment in government department
വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം
പാലക്കാട്: ഷൊർണൂർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഗസ്റ്റ് വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ(ഇലക്ട്രോണിക്‌സ്) നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ത്രിവത്സര ഡിപ്ലോമയുള്ളവർക്ക് അവസരം. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് 12 ന് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 9400006484
Temporary appointment in government department
നേഴ്സ് നിയമനം
പാലക്കാട്: ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേക്ക് അഡ്‌ഹോക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്‌സ് & മിഡ് വൈഫ്‌സ് രജിസ്‌ട്രേഷന്‍ യോഗ്യത ഉണ്ടായിരിക്കണം.
താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികള്‍ സഹിതം ജൂലായ് ഒമ്പതിന് വൈകീട്ട് അഞ്ചിനകം aadmohpkd@gmail.com ല്‍ അപേക്ഷ നല്‍കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും പാലക്കാട് ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍: 0491 2505264
Temporary appointment in government department
ഇടുക്കി: ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ് -19 രോഗബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുളള ജെ.പി.എച്ച്.എന്‍ ഗ്രേഡ്-1, ഗ്രേഡ്-2 ഒഴിവുകളിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ (45 ഒഴിവുകള്‍) നിയമനം നടത്തുന്നതിന് നേരിട്ടുളള അഭിമുഖം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ 9 രാവിലെ 10 മുതല്‍ നടക്കും.
ജെ.പി. എച്ച്.എന്‍ കോഴ്‌സ്, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
Temporary appointment in government department
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
വയനാട്: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ഡി. സി. എ/ പി. ജി. ഡി. സി. എ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 8 ന് രാവിലെ 10 മണിക്ക് നൂല്‍പ്പുഴ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം.
Post a Comment