Applications are invited for various posts in Kalamassery ITI
കളമശ്ശേരി ഐ ടി ഐ യിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
◾️ഡ്രാഫ്റ്റ്മാൻ സിവിൽ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം /ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും /എൻ ടി സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു ഒഴിവ്.
◾️അരിത്മെറ്റിക് കം ഡ്രോയിങ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവ്.
◾️എംപ്ലോയബിലിറ്റി / സോഷ്യൽ സ്റ്റഡീസ് തസ്തികയിലേക്ക് എംബിഎ അല്ലെങ്കിൽ ബിബിഎയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും / സോഷ്യോളജി, സോഷ്യൽ വെൽഫെയർ, എക്കണോമിക്സ് വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി ഐ ടി ഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2555505
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Read Also ▶
◾️ഡ്രൈവറെ ആവിശ്യമുണ്ട്
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിലേക്ക് ഇലക്ട്ട്രിക്ക് കാര്‍ ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും ലൈസന്‍സിന്റെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256823
◾️ആയുർവേദ തെറാപ്പിസ്റ്റ് ( വനിത )
ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള (ഒഴിവ്-1) തെറാപ്പിസ്റ്റ് (വനിത) തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ സെപ്റ്റംബര്‍ 1 പകല്‍ 12 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.
കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിട്ടുള്ള DAME സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ വനിത ഉദ്യോഗാര്‍ത്ഥികളെ മാത്രമെ പരിഗണിക്കുകയുള്ളൂ. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥി മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ പാടുള്ളൂ. കൂടെ വരുന്നവര്‍ ഓഫീസ് കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍- 04862232318
Post a Comment