Temporary appointment in government department

Application Invited for the various temporary Appointment in government department


ഡ്രൈവറെ ആവിശ്യമുണ്ട് 

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിലേക്ക് ഇലക്ട്ട്രിക്ക് കാര്‍ ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും ലൈസന്‍സിന്റെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256823


ആയുർവേദ തെറാപ്പിസ്റ്റ് ( വനിത )

ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുള്ള (ഒഴിവ്-1) തെറാപ്പിസ്റ്റ് (വനിത) തസ്തികയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ സെപ്റ്റംബര്‍ 1 പകല്‍ 12 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായിട്ടുള്ള DAME സര്‍ട്ടിഫിക്കറ്റ് ഉള്ളതുമായ വനിത ഉദ്യോഗാര്‍ത്ഥികളെ മാത്രമെ പരിഗണിക്കുകയുള്ളൂ. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ കോവിഡ്-19 പ്രോട്ടോക്കോള്‍ പ്രകാരമുള്ള നിര്‍ദ്ദേശങ്ങളും നിബന്ധനകളും നിര്‍ബന്ധമായും പാലിച്ചിരിക്കണം. ഉദ്യോഗാര്‍ത്ഥി മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ പാടുള്ളൂ. കൂടെ വരുന്നവര്‍ ഓഫീസ് കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍- 04862232318


തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ മുന്‍ഗണനാ വിഭാഗം, ഓപ്പണ്‍ വിഭാഗം, ഈഴവ മുന്‍ഗണനാ വിഭാഗം, എസ്. സി മുന്‍ഗണനാ വിഭാഗം, മുസ്ലിം മുന്‍ഗണനാ വിഭാഗം എന്നിവയില്‍ ഏഴ് അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകള്‍ നിലവിലുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ, ബി.എസ്സി, ബികോം ബിരുദവും സര്‍ക്കാരിന്റെയോ സ്വകാര്യ സ്ഥാപനത്തിന്റെയോ പ്രചാരണ വിഭാഗത്തിലോ ദിനപത്രം, ന്യൂസ് ഏജന്‍സി എന്നിവയുടെ എഡിറ്റോറിയല്‍ വിഭാഗത്തിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18നും 41നുമിടയിലായിരിക്കണം പ്രായം (നിയമാനുസൃത വയസിളവ് ബാധകം). പ്രതിദിനം 1005 രൂപയാണ് വേതനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ സെപ്റ്റംബര്‍ മൂന്നിനകം നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം.

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി സെപ്തംബർ മൂന്നിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിൻ്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുക്കണം.


Post a Comment

Previous Post Next Post

Display Add 2