Temporary appointment on contract Basis

Application invited for the various temporary job vacancies


അഡ്മിനിസ്ട്രേറ്റർ / പ്രോഗ്രാമർ ഒഴിവുകൾ 

ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ/ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.ടെക്/എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത. നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ്/ വെബ് ഡിസൈനിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. കൂടുതൽ വിവരങ്ങൾ www.fisheries.kerala.gov.in. ൽ ലഭിക്കും. അപേക്ഷ സെപ്റ്റംബർ 6നകം നൽകണം.


മൾട്ടിപർപ്പസ്സ് ഹെൽപ്പർ 

വനിതാ ശിശു വികസന വകുപ്പിനു കീഴിലുള്ള എറണാകുളത്തെ സഖി വൺ സ്‌റ്റോപ്പ് സെന്ററിൽ മൾട്ടിപർപ്പസ് ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാത്രിയിലും ജോലി ചെയ്യേണ്ടി വരും. എസ്. എസ്. എൽ. സിയാണ് യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ക്‌ളീനിംഗ്, കുക്കിംഗ് ജോലികൾ ചെയ്യണം. ബയോഡാറ്റ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ചിനകം കാക്കനാട് ജില്ലാ കളക്‌ട്രേറ്റിന്റെ താഴത്തെ നിലയിലുള്ള വനിതാ സംരക്ഷണ ഓഫീസറുടെ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8281999057.


ഗസ്റ്റ് ലക്ച്ചറർ ഒഴിവ് 

കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895916117,

Post a Comment

Previous Post Next Post

Display Add 2