Application invited for the various temporary post in government department
◾️സീനിയർ ക്ലാർക്ക് ഒഴിവ്
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 35,600-75,400 രൂപ ശമ്പള സ്‌കെയിലിൽ ഒരു സീനിയർ ക്ലാർക്കിന്റെ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്ദ്യോഗസ്ഥരിൽ നിന്ന് മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 35,600-75,400 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരുമായിരിക്കണം. അപേക്ഷ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ., തിരുവനന്തപുരം-23 എന്ന വിലാസത്തിൽ ഒക്‌ടോബർ എട്ടിനകം ലഭിക്കണം. ഫോൺ-04712478193.
◾️ജൂനിയർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
◾️ഓപ്പറേറ്റർ ഗ്രേഡ് 3 ഒഴിവ്
മത്സ്യഫെഡ് തിരുവനന്തപുരം/ എറണാകുളം/ കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് III തസ്തികയിൽ ഐ.റ്റി.ഐ (ഫിറ്റർ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെഷിനിസ്റ്റ് ട്രേഡ്) യോഗ്യതയിൽ ദിവസവേതന വ്യവസ്ഥയിൽ ഹ്രസ്വകാല താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് 18 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.matsyafed.in ൽ ലഭിക്കും.
◾️ആരോഗ്യ കേരളം
തൃശൂര്‍:ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ എൻ എച്ച് എം /എൻ യു എച്ച് എം തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ വിവിധ ജോലികൾക്കായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, ജില്ലാ കോഡിനേറ്റർ, മൈക്രോബയോളജി ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ്, ഫാർമസിസ്റ്റ് തുടങ്ങി പത്തോളം തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
താൽപര്യമുള്ളവർ സെപ്റ്റംബർ 20ന് വൈകിട്ട് 5 മണിക്കുള്ളിൽ ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷകൾ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം വയസ്, യോഗ്യത, പ്രവർത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും വെക്കണം. അപേക്ഷാ ഫോം, പരീക്ഷ, അഭിമുഖം തുടങ്ങി മറ്റ് വിശദവിവരങ്ങൾ www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487 2325824
◾️മാനേജ്മെന്റ് ട്രെയിനീ ഒഴിവുകൾ
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ ഓഫീസുകളില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും.
ഉദ്യോഗാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 10,000 രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റീസ്ഷിപ്പ് ആക്ട് അനുസരിച്ചുളള നിയമനങ്ങള്‍ക്ക് വിധേയവും തികച്ചും താത്കാലികവും പരമാവധി ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കുന്നതുമാണ്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള കോവിഡ്-19 മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ആലുവ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടുളളതല്ല.
◾️സപ്പോർട്ടിങ് സ്റ്റാഫ് ഒഴിവുകൾ
തിരുവനന്തപുരം ജില്ലകളിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ 10,000 രൂപ മാസ വേതനാടിസ്ഥാനത്തിൽ താൽകാലികമായി നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 22ന് രാവിലെ 10.30 മുതൽ നാല് മണി വരെയാണ് ഇന്റർവ്യൂ.
തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം ആരോഗ്യവകുപ്പ് ഡയറക്‌ട്രേറ്റിലെ ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലാണ് ഇന്റർവ്യൂ. ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.ടെക്/ എം.സി.എ(ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) ആണ് യോഗ്യത. ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്ങ്/ ഹോസ്പ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ & ഇംപ്ലിമെന്റെഷനിലുമുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
◾️അപ്രെന്റിസ് ഒഴിവ്
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ജീവനി-സെന്റർ വെൽബീയിംഗ് കോളേജ് മെന്റൽ ഹെൽത്ത് അവയർനസ്സ് പ്രോഗ്രാമിൽ സൈക്കോളജി അപ്രന്റീസിന്റെ ഒഴിവിലേയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17ന് രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തും.
റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് (MA/MSC) അഭിമുഖത്തിൽ പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത കോപ്പി 16നകം govtsktcollegetvm@gmail.com ലേക്ക് അയയ്ക്കണം. ഫോൺ: 9961124208.
◾️കോർഡിനേറ്റർ ഒഴിവ്
എറണാകുളം ജില്ലയിൽ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിൽ താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബി.എസ്‌സി/ എം.എസ്‌സി നഴിസിംഗ് അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ പബ്ലിക് ഹെൽത്ത് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയാണ് യോഗ്യത.
സർക്കാർ/ സ്വകാര്യ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഓർഗൻ ട്രാൻസ്പ്ലാന്റ് കോ ഓർഡിനേഷനിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. നോട്ടോ (നാഷണൽ ഓർഗൻ & റ്റി.എസ്.എ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, അല്ലെങ്കിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനം നടത്തിയിട്ടുള്ള ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമിൽ പങ്കെടുത്തിരിക്കണം. 29,535 രൂപയാണ് വേതനം. 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ആയിരിക്കണം പ്രായം.
ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 22ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നവർ ഓഫീസ് മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
1960ലെ ഷോപ്‌സ് & കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ ഫാക്ടറി ഇൻസ്‌പെക്ടർ/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.
◾️സീനിയർ റെസിഡന്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ ഒരു സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 25നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.
Post a Comment