Application invited for the various temporary vacancies in government institutions
മാനേജ്മെന്റ് ട്രെയിനീ
പട്ടികവര്‍ഗ വികസന വകുപ്പിന്റെ പുനലൂര്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലേക്കും കൊല്ലം, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്കും മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലത്ത് അഞ്ചും ആലപ്പുഴ ഒന്നും ഉള്‍പ്പെടെ ആകെ ആറ് ഒഴിവുകളാണ്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട യുവതീ യുവാക്കള്‍ക്കാണ് അവസരം.
എസ്. എസ്. എല്‍. സി. പാസായവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. പ്രായപരിധി 18നും 35നും ഇടയില്‍. ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയായി പരിശീലനം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല.
ഉദ്യോഗാര്‍ഥികളുടെ കുടുംബ വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പരിശീലന കാലയളവില്‍ പ്രതിമാസം 10,000 രൂപ ഹോണറേറിയം നല്‍കും. അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കൂ.
അപേക്ഷാഫോം കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പുനലൂര്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് അല്ലെങ്കില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ സെപ്റ്റംബര്‍ 30 വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലനത്തിന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, വരുമാനം സംബന്ധിച്ച 200 രൂപ പത്രത്തിലുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഫോണ്‍ – 0475 2222353, 9496070335.plrtdo@gmail.com
ഡ്രൈവർ, നേഴ്സ് ഒഴിവുകൾ
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയുടെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് നഴ്‌സ് (രണ്ട്), ഡ്രൈവര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സെപ്തംബര്‍ 27-ന് രാവിലെ 11-ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആശുപത്രിയില്‍ ഇന്റര്‍വ്യൂ നടത്തുന്നു.
നഴ്‌സ് യോഗ്യത- ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്ന് മൂന്ന് മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് അല്ലെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്ന് മൂന്ന് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം.
ഡ്രൈവര്‍ യോഗ്യത – എാഴാം ക്ലാസ് പാസായിരിക്കണം, ഹെവി മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിനു ശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളില മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തിലോ അല്ലാതെയോ ജോലി ചെയ്ത് പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2783495.
ഗസ്റ്റ് ലെക്ചറർ
നെടുമങ്ങാട് സർക്കാർ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നെറ്റ്, പി.എച്ച്.ഡി, എം.ഫിൽ, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് കോളേജ് വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ (www.gcn.ac.in) ലഭ്യമാണ്.
ജൂനിയർ ഇൻസ്ട്രക്ടർ
ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ 26500 – 56700 രൂപ ശമ്പള നിരക്കിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ മൾട്ടിമീഡിയ ആനിമേഷൻ ആന്റ് സ്‌പെഷ്യൽ ഇഫക്ട്‌സ് ഇ.ടി.ബി. പ്രയോറിറ്റി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും.
എസ്.എസ്.എൽ.സി. തത്തുല്യ വിജയമാണ് യോഗ്യത.
ദേശീയ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ദേശീയ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഗവ. അംഗീക്യത പോളിടെക്‌നിക്കിൽ നിന്ന് ഡിപ്‌ളോമയോ തത്തുല്യമോ വേണം.
പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ പരിചയം ബാധകമല്ല.
01.01.2020-ന് 19നും 44നും ഇടയിലായിരിക്കണം പ്രായം(നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 29നകം അതാത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യു വില്‍ ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്.
Post a Comment