Temporary appointment in government department

Application invited for the temporary post in various government department


◾️ ജൂനിയർ ഇൻസ്ട്രക്ടർ 

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ 2021-22 അദ്ധ്യയന വർഷത്തേക്ക് കെജിറ്റി ഇ പ്രിൻറിംഗ് ടെക്‌നോളജി (പ്രീ പ്രസ്സ്ഓപറേഷൻ, പ്രെസ്സ്‌വർക്ക്) കോഴ്‌സിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിൻറിംഗ് ടെക്‌നോളജി) തസ്തികകളിൽ രണ്ട്  അദ്ധ്യാപകരുടെ താൽകാലിക ഒഴിവുണ്ട്.

ഇതിനുള്ള അഭിമുഖം ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും.  നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, യോഗ്യത: എസ്എസ്എൽസി, കെജിറ്റി ഇ   കംപോസിങ്& പ്രൂഫ് റീഡിങ് ലോവർ,  ഡിറ്റിപി  അല്ലെങ്കിൽ പ്രിൻറിംഗ് ടെക്‌നോളജി ഡിപ്ലോമ. ഫോൺ: 0471-2360391.

◾️ കുക്ക് 

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് കുക്ക് തസ്തികയിൽ നിർദ്ദിഷ്ടയോഗ്യതയുള്ള സ്ത്രീകൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ നാലിന് രാവിലെ 11ന് തൃശ്ശൂർ രാമവർമ്മപുരം വിമൻ ആന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

മലയാളം എഴുതാനും വായിക്കാനും അറിയുന്നവരാകണം.  23 വയസ് പൂർത്തിയായിരിക്കണം. പ്രതിമാസം 12000 രൂപയാണ് പ്രതിഫലം.  കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, വെബ്‌സൈറ്റ്: www.keralasamakhy.org.


◾️ സംഗീത കോളേജിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് 

ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിലെ ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്‌ടോബർ 8ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ മുതലായവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.


Also Read


For More Job Vacancy Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2