Temporary appointment in Govt Department - Apply Now

Application invited for the various temporary jobs on Contract basis


കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

◾️പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18) യോഗ്യത: ജിയോ-ഇൻഫർമാറ്റിക്‌സ് (8)/ ജിയോളജി/ ജിയോ ഫിസിക്‌സ്(5), ജോഗ്രഫി(5) എന്നിവയിൽ ബിരുദാനന്തര ബിരുദവും റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും.

◾️ജി.ഐ.എസ്.ടെക്‌നീഷ്യൻ (ഒഴിവ് 8) യോഗ്യത: സിവിൽ ഡിപ്ലോമ/ ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ഐ.റ്റി.ഐ. സർവ്വെയർ/ ഡ്രാഫ്റ്റ്‌സ്മാൻ/ സയൻസിൽ ബിരുദവും ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.

◾️പ്രോഗ്രാമർ (ഒഴിവ് 3) യോഗ്യത: 60 ശതമാനം മാർക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള് ബി.ഇ/ ബി.ടെക് കംപ്യൂട്ടർ സയൻസ്/ ഐ.റ്റി. അല്ലെങ്കിൽ എം.സി.എ/ എം.എസ്സി.(കമ്പ്യൂട്ടർ സയൻസ്) ബിരുദം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.

08.10.2021ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിലാസം: www.ksrec.kerala.gov.in.


👉 സൈക്കോളജി അപ്രന്റിസ്

ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ ജീവനി മെന്റൽ ഹെൽത്ത് അവെർനസ്സ് പ്രോഗ്രാം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലിക അടിസ്ഥാനത്തിൽ പ്രതിമാസം 17,600 രൂപ വേതനാടിസ്ഥാനത്തിൽ 2022 മാർച്ച് 31 വരെ നിയമിക്കുന്നു.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജി പ്രവർത്തിപരിചയം എന്നിവയുള്ളവർ ഒക്‌ടോബർ 5നകം principalsstgmc@gmail.com ലേക്ക്  വിദ്യാഭ്യാസയോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അയച്ചു നൽകണം. ഉദ്യോഗാർഥികളുടെ മൊബൈൽ നമ്പർ ഇ-മെയിൽ വിലാസം എന്നിവയും ഉൾപ്പെടുത്തിയിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അഭിമുഖം നടത്തും.


Also Read



For More job Vacancy Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2