Application invited for the various temporary jobs in government department
ടൈപ്പിസ്റ്റ് കം ക്ലര്‍ക്ക് ഒഴിവ്
ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഓഫീസില്‍ ഒരു ടൈപ്പിസ്റ്റ് കം ക്ലര്‍ക്കിന്റെ ഒഴിവുണ്ട്. പ്ലസ്ടുവും എം.എസ്.ഓഫീസ്/ തത്തുല്യ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ യോഗ്യതയും മലയാളം ടൈപ്പിങ്ങ് യോഗ്യതയും ഉള്ളവര്‍വര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 20 നകം അസി. രജിസ്ട്രാര്‍, സെക്രട്ടറി, സര്‍ക്കിള്‍ യൂണിയന്‍, അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ലക്ഷ്മി നഗര്‍, തെരുവത്ത് പി.ഒ, കാഞ്ഞങ്ങാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0467 2204582
ഫാര്‍മസിസ്റ്റ് നിയമനം
മലപ്പുറം ജില്ലയിലുള്ള ആയൂര്‍വേദ ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സാണ് യോഗ്യത. അപേക്ഷ സമര്‍പ്പിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പി.ഡി.എഫ്, ഉദ്യോഗാര്‍ത്ഥികളുടെ ഫോണ്‍ നമ്പര്‍ സഹിതം ismdmo2021@gmail.comല്‍ സെപ്തംബര്‍ ആറിനുള്ളില്‍ അയക്കണം. ഫോണ്‍: 0483 2734852.
ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ്, ലീഗല്‍ കൗണ്‍സിലര്‍: അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചായ്യോത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഫീല്‍ഡ് വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള സാമൂഹ്യ സേവനത്തില്‍ തല്‍പരരായ സ്ത്രീ ഉദ്ദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു/എം.എ സോഷ്യോളജി/എം.എ/എം.എസ്സി സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയിലേക്കും എം.എസ്സി / എം.എ സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും എല്‍.എല്‍.ബിയും അഭിഭാഷക പരിചയവുമുള്ളവര്‍ക്ക് ലീഗല്‍ കൗണ്‍സിലര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 23നും 35നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ 10 നകം kmsskasargod@gmail.com എന്ന ഇ മെയിലിലേക്കോ കേരള മഹിള സമഖ്യ സൊസൈറ്റി, ചായ്യോത്ത്, ചായ്യോത്ത് പി.ഒ, നീലേശ്വരം, കാസര്‍കോട്- 671314, എന്ന വിലാസത്തിലോ അപേക്ഷിക്കണം. ഫോണ്‍: 04672230114, 6235280342
ഡോക്ടർ നിയമനം
തൃശൂർ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ് തസ്തികയില്‍ (ഓപ്പണ്‍ വിഭാഗം) എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്കാലിക നിയമനം നടത്തുന്നു.പോസ്റ്റ് ഗ്രാജുവേഷന്‍ (സ്‌പോര്‍ട്‌സ് മെഡിസിന്‍/ഫിസിക്കല്‍ മെഡിസിന്‍/റിഹാബിലിറ്റേഷന്‍/ഓര്‍ത്തോ പീഡിക്‌സ് ) യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
പ്രായം 18 നും 41 നും മധ്യേ.യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 23 നകം പ്രായം,ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലിയിലുള്ളവര്‍ എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍ : 0484 2312944
മാസ്റ്റർ ട്രെയിനർ നിയമനം
ധനകാര്യവകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക്ക് പി.എം.യുവില്‍ മാസ്റ്റര്‍ ട്രെയിനര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകള്‍ തുടങ്ങിയ വിവരങ്ങള്‍ www.info.spark.gov.in ല്‍ ലഭ്യമാണ്.
അതിഥി അധ്യാപക നിയമനം
കൊച്ചി: എറണാകുളം ആര്‍.എല്‍.വി.കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മദ്ദളം വിഭാഗത്തിലേക്ക് അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനായി സെപ്തംബര്‍ ഏഴിന് രാവിലെ 11-ന് അഭിമുഖം നടത്തുന്നു. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2779757, ഇ-മെയില്‍ www.rlvcollege.com യോഗ്യത ഒന്നാം/രണ്ടാം ക്ലാസോടുകൂടി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും പ്രസ്തുത വിഷയങ്ങളില്‍ നേടിയിട്ടുളള ബിരുദാനന്തര ബിരുദം.
ലക്ചറർ നിയമനം
പാലക്കാട് ഗവ. പോളിടെക്നിക് കോളേജിലേക്ക് ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി സെപ്റ്റംബര്‍ ഒമ്പതിന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസാവണം. താല്പര്യമുള്ളവര്‍ രാവിലെ 11 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം. ഫോണ്‍: 0466-2260350, 0466-2260565.
إرسال تعليق