Ente Jilla Mobile Application by Kerala Government

'EnteJilla’ provides the most sought information about each district in Kerala.


ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങളും സേവനങ്ങളും ഫോണ്‍ നമ്പറും വിരല്‍ത്തുമ്പിലെത്തിച്ച് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍. ഓഫീസിന്റെ പേര്, എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ മാത്രമല്ല പോകേണ്ട വഴി അറിയില്ലെങ്കില്‍ സഹായിക്കാന്‍ ഗൂഗിള്‍ മാപ്പും ആപ്പിലുണ്ട്. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ അറിയിക്കാനുമുള്ള സാധ്യതകളാണ് ‘എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മികവുറ്റതാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിനും നാഷണന്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമുള്ള സൗകര്യമാണ് ഈ ആപ്ലിക്കേഷനിലുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷനില്‍ പ്രവേശിച്ചാലുടന്‍ ജില്ല തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം.

തുടര്‍ന്നു വരുന്ന പേജില്‍ വകുപ്പ് അല്ലെങ്കില്‍ സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍ വകുപ്പിനു കീഴിലുള്ള ഓഫീസുകളുടെ പട്ടിക തെളിയും. ഇവിടെ ആവശ്യമുള്ള ഓഫീസിന്റെ പേരില്‍ ക്ലിക്ക് ചെയ്യാം. ഒരു ഓഫീസ് തിരഞ്ഞെടുത്താല്‍ അവിടെ ലഭിക്കുന്ന സേവനങ്ങളുടെ പട്ടികയും വിവിധ ഓപ്ഷനുകളും തെളിയും. മേക്ക് എ കോള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ആ ഓഫീസിലെ ഫോണ്‍ നമ്പരുകള്‍ കാണാം. ആപ്ലിക്കേഷനില്‍ നിന്ന് നേരിട്ട് കോള്‍ ചെയ്യാം. ലൊക്കേറ്റ് ഓണ്‍ മാപ്പ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഓഫീസ് എവിടെയെന്ന് ഗൂഗിള്‍ മാപ്പില്‍ കണ്ടെത്താം. റൈറ്റ് എ റിവ്യൂ എന്ന ഓപ്ഷനില്‍ ഫോണ്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ഓഫീസിന്റെ പ്രവര്‍ത്തനം വിലയിരുത്താം. ഇവിടെ ഓഫീസുമായി ബന്ധപ്പെട്ട അനുഭവം എഴുതുകയും സ്റ്റാര്‍ റേറ്റിങ് നല്‍കുകയും ചെയ്യാം.

ഇ-മെയില്‍ അയയ്ക്കാനും അധിക വിവരങ്ങള്‍ ലഭിക്കാനുമുള്ള ഓപ്ഷനുകളും ആപ്ലിക്കേഷനിലുണ്ട്. ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ നല്‍കുന്ന റേറ്റിങും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും എല്ലാവര്‍ക്കും കാണാം. രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാല്‍ അഭിപ്രായങ്ങള്‍ നല്ല പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരുമാക്കും. ജില്ലയുടെ പ്രധാന പേജിലും വകുപ്പുകളുടെ പേജിലും ഓഫീസുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താനും സൗകര്യമുണ്ട്. ആപ്ലിക്കേഷനിലൂടെ പൊതുജനങ്ങള്‍ അറിയിക്കുന്ന അടിയന്തര ഇടപെടല്‍ ആവശ്യമുള്ള വിഷയങ്ങള്‍ ഉടന്‍തന്നെ അതത് വകുപ്പ് മേധാവികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റവന്യൂ, പൊലീസ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, ആരോഗ്യം, തദ്ദേശസ്വയംഭരണം, കെ.എസ്.ഇ.ബി, കൃഷി, പൊതുവിതരണം, രജിസ്ട്രേഷന്‍, മൃഗസംരക്ഷണം, ഫീഷറീസ്, വിദ്യാഭ്യാസം, വ്യവസായം, അക്ഷയ, കോളജുകള്‍, ആശുപത്രികള്‍, പൊതുമരാമത്ത്, എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ട്രഷറി, ജലസേചനം, സാമൂഹ്യനീതി, അഗ്നിിരക്ഷ, ടൂറിസം, കെ.എസ്.എഫ്.ഇ, കോടതികള്‍, ക്ഷീരവികസനം, എംപ്ലോയ്മെന്റ്്, വനം, എക്സൈസ്, ജി.എസ്.ടി, തുറമുഖം തുടങ്ങിയ വിവിധ വകുപ്പുകളുടെ വിവരങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. മറ്റ് പ്രധാന ജില്ലാ ഓഫീസുകളും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും കണ്ടെത്തുന്നതിന് പ്രത്യേക ഓപ്ഷനുകളുണ്ട്.

എന്റെ ജില്ല ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ അടിസ്ഥാനത്തില്‍ ജില്ലാകലക്ടറ്മാരുടെ മേനോട്ടത്തിലാണ് പ്രവര്‍ത്തനം. ആപ്പില്‍ രേഖപ്പെടുത്തിയ വിലയിരുത്തലുകള്‍ ജില്ലാതലത്തില്‍ ജില്ലാകലക്ടര്‍മാരാണ് പരിശോധിക്കുക. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേല്‍നോട്ടം വഹിക്കും. ഗ്രേഡിങ് കുറഞ്ഞ ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുന്നതിനുള്ള നിര്‍ദേശങ്ങളും നടപടികളും ഉണ്ടാവുകയും ചെയ്യും.


Ente Jilla Mobile App

          👆👆👆


About this App

'EnteJilla’ provides the most sought information about each district in Kerala.

‘EnteJilla’ is an initiative of NIC Kerala to make available the most sought information about each district in Kerala  through a mobile app. The app was designed and developed by Mobile App Development Competence Centre of National Informatics Centre, Kerala.  Once can select any districts of Kerala and there is facility to change districts also.

The salient features of the App are

Provision to locate, call, rate and review offices online – Village Offices, Panchayath Offices, Police Stations, Akshaya Centres etc can be easily located using the App. Feedbacks provided on the app directly reaches to District Collector.

Top Ten Things to Do in the district – The top ten activities or the tourist spots of each district can be showcased here.

Helping Hand – List of items required by Children’s Home, SC/ST Hostels, Old Age Homes etc, are listed and provided facility to offer these items to the needy ones.

Post a Comment

Previous Post Next Post

Display Add 2