Application invited for the various temporary job vacancies
കാസര്‍കോട് : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 12 ന് അഭിമുഖം നടക്കും. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, കണക്ക്, വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ബിരുദമോ ആണ് യോഗ്യത. ബി.എസ്സി മൈക്രോ ബയോളജി, ബയോകെമിസ്ട്രി യോഗ്യതയുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ 9207155700 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബ്ലോക്ക് ടെക്നോളജി മാനേജർ തസ്തികയിൽ ഒക്ടോബർ 20നും കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒക്ടോബർ 22 നും അഭിമുഖം നടത്തും. ബ്ലോക്ക് ടെക്നോളജി മാനേജർ യോഗ്യത: കൃഷി അനുബന്ധ മേഖലയിൽ ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തിൽ കുറയാത്ത ജോലി പരിചയവും കമ്പ്യൂട്ടർ പരിചയവും. കമ്പ്യൂട്ടർ പ്രോഗ്രാമർ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്, ഒരു വർഷത്തെ പ്രവൃത്തിപരിചയം/ എം.സി.എ, ഒന്നരവർഷത്തെ പ്രവൃത്തിപരിചയം/ പി.ജി.ഡി.സി.എ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസൽ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അതത് ദിവസം രാവിലെ കളക്ട്രേറ്റ് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആത്മ കാര്യലയത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9995482163.
കാസർക്കോട് : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന ത്രിവത്സര ഡിപ്ലോമ ഇന്‍ കോമേഴ്‌സ്യല്‍ പ്രാക്ടീസ്/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 18 നും 30 നും മധ്യേ. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 22 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷിക്കണം. അഭിമുഖം ഒക്ടോബര്‍ 30 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഫോണ്‍: 0467 2246350
Also Read
Post a Comment