Kerala Museum Recruitment - Apply for various project work

Application invited for the various post in kerala museum


സംസ്ഥാന പുരാരേഖ വകുപ്പ് കേരളം മ്യൂസിയത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പ്രൊജക്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന പുരാരേഖ വകുപ്പിന് വേണ്ടി തിരുവനന്തപുരം സെൻട്രൽ ആർക്കെവ്സ്, എറണാകുളം, കോഴിക്കോട് മേഖല ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ചു കേരളം ചരിത്ര പൈതൃക മ്യൂസിയത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന പുരാരേഖകളുടെ വിഷയ സൂചിക തയ്യാറാക്കൽ, രേഖകളുടെ ശാസ്ത്രീയ സംരക്ഷണം എന്നിവക്ക് താഴെ കൊടുക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

◾️സൂപ്പർവൈസർ
◾️പ്രൊജക്റ്റ്‌ ട്രെയിനീ
◾️DTP ഓപ്പറേറ്റർ
◾️ബൈൻഡർ
◾️ലാസ്കർ

വിശദ വിവരങ്ങളും അപേക്ഷ ഫോറവും www.museumkeralam.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. നിശ്ചിത യോഗ്യത ഉള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകൾ സഹിതം 20.10.2021 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി കേരളം മ്യൂസിയം ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Note : അപേക്ഷയുടെ കവറിനു പുറത്ത് പ്രൊജക്റ്റും തസ്തികയും നിർബന്ധമായും എഴുതിയിരിക്കണം അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്.

📎 പുരാരേഖകളുടെ വിഷയ സൂചിക തയ്യാറാക്കുന്ന പ്രൊജക്റ്റിലെ ഒഴിവുകൾ

◾️സൂപ്പർവൈസർ
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ലഭിച്ച ബിരുദാനന്തരബിരുദം/ ആർക്കെവൽ സ്റ്റഡീസ് / ആർക്കിയോളജി / മ്യൂസിയോളജി / കൺസർവേഷൻ ഇവയിലേതെങ്കിലും ബിരുദാനന്തര ഡിപ്ലോമയും.

◾️പ്രൊജക്റ്റ്‌ ട്രെയിനീ
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും / ആർക്കെവൽ സ്റ്റഡീസ് / ആർക്കിയോളജി / മ്യൂസിയോളജി ഇവയിലേതെങ്കിലും അംഗീകൃത ഡിപ്ലോമ / അതാതു മേഖലയിലെ മുൻ പരിചയം

◾️ഡി ടി പി ഓപ്പറേറ്റർ
യോഗ്യത : 12 ക്ലാസ്സ്‌ ജയം, ടൈപ്പ് റൈറ്റ്റിംഗ് ലോവർ ( ഇംഗ്ലീഷ് & മലയാളം ) & വേർഡ് പ്രോസസ്സിംഗ്, ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി ടി പി കോഴ്സ് പാസ്സായിരിക്കണം

◾️ലാസ്കർ
യോഗ്യത : 10 ക്ലാസ്സ്‌ പാസ്സായിരിക്കണം, ഇംഗ്ലീഷ് & മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ഉയർന്ന യോഗ്യത ഉള്ളവരെ പരിഗണിക്കുന്നതല്ല.

പ്രായപരിധി : സർക്കാർ നിയമനുസൃതം
അപേക്ഷ അയക്കേണ്ട വിലാസം :  എക്സിക്യൂട്ടീവ് ഡയറക്ടർ
കേരളം മ്യൂസിയം
പാർക്ക് വ്യൂ
തിരുവനന്തപുരം- 695033

അപേക്ഷിക്കേണ്ട അവസാന തീയതി  : 20-10-2021

📎 താളിയോല രേഖകളുടെ വിഷയ സൂചിക തയ്യാറാക്കുന്ന പ്രോജക്റ്റിലെ ഒഴിവുകൾ

◾️സൂപ്പർവൈസർ
യോഗ്യത : MA Manuscriptology, വട്ടെഴുത്ത്, കോലെഴുത്ത്, ഭാഷ ലിപ്യന്തരണത്തിൽ മുൻ പരിചയവും.

◾️ പ്രൊജക്റ്റ്‌ ട്രെയിനീ
യോഗ്യത : MA Manuscriptology, വട്ടെഴുത്ത്, കോലെഴുത്ത്, ഭാഷ ലിപ്യന്തരണത്തിൽ മുൻ പരിചയവും.

◾️ലാസ്കർ
യോഗ്യത : 10 ക്ലാസ്സ്‌ പാസ്സായിരിക്കണം, ഇംഗ്ലീഷ് & മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ഉയർന്ന യോഗ്യത ഉള്ളവരെ പരിഗണിക്കുന്നതല്ല

📎 രേഖകളുടെ ശാസ്ത്രീയ സംരക്ഷണം പ്രൊജക്റ്റിലെ ഒഴിവുകൾ

◾️പ്രൊജക്റ്റ്‌ ട്രെയിനീ
യോഗ്യത : ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദം
                      OR
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും / ആർക്കെവൽ സ്റ്റഡീസ് / ആർക്കിയോളജി / മ്യൂസിയോളജി ഇവയിലേതെങ്കിലും അംഗീകൃത ഡിപ്ലോമ / അതാതു മേഖലയിലെ മുൻ പരിചയം

◾️ബൈൻഡർ
യോഗ്യത : SSLC / തതുല്യ യോഗ്യത, ബുക്ക്‌ ബൈൻഡിങ്ങിൽ NCVT Certificate / കേരള സർക്കാർ ടെക്‌നിക്കൽ എക്സാമിനേഷൻ ഇൻ ബുക്ക്‌ ബൈൻഡിങ് ( ലോവർ )/ എം ജി ടി ഇ (ലോവർ ) ഇവയിൽ ഏതെങ്കിലും പാസ്സായിരിക്കണം.

◾️ലാസ്കർ
യോഗ്യത : 10 ക്ലാസ്സ്‌ പാസ്സായിരിക്കണം, ഇംഗ്ലീഷ് & മലയാളം എഴുതാനും വായിക്കാനും ഉള്ള കഴിവ് ഉണ്ടായിരിക്കണം. ഉയർന്ന യോഗ്യത ഉള്ളവരെ പരിഗണിക്കുന്നതല്ല




For More Job Details Follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2