Temporary appointment in government department

Application invited for the post of temporary Appointment in various govt department

Also Read




താൽകാലിക ഒഴിവുകൾക്ക് അപേക്ഷ ക്ഷണിച്ചു

◾️അസിസ്റ്റന്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 25ന് രാവിലെ 10 മണിക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ബന്ധപ്പെടേണ്ട നമ്പർ: 0471-2540494.

◾️വിവരാവകാശ കമ്മിഷണർ

സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷൾ നവംബർ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ gadcdn6@gmail.com ലോ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

◾️താൽകാലിക ഒഴിവുകൾ

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബർ 20ന് നടക്കും. രാവിലെ 10നു കോളേജിൽവച്ചാണ് മുഖാമുഖം. യോഗ്യത: ഐറ്റിഐ (രണ്ടു വർഷ കോഴ്‌സ്)/ ഡിപ്ലോമ/ ഹയർ  (കമ്പ്യൂട്ടർ എഞ്ചിനീയറിങ്). നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

◾️ടീച്ചർ ഒഴിവ് 

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഒക്‌ടോബർ 28ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ശിവപുരം, ഉരുവച്ചാൽ പ്രവർത്തിക്കുന്ന കണ്ണൂർ ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.
റസിഡൻഷ്യൽ ടീച്ചർക്ക് ബിരുദവും ബിഎഡും വേണം. 25 വയസ് പൂർത്തിയായിരിക്കണം. 11,000 രൂപയാണ് ഹോണറേറിയം. അഡീഷണൽ ടീച്ചർക്ക് ബിരുദമാണ് യോഗ്യത. പ്രതിമാസം 9,000 രൂപ ഹോണറേറിയം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, ശിവപുരംറോഡ്, ഉരുവച്ചാൽ.പി.ഒ, മട്ടന്നൂർ, പിൻ-670702. ഫോൺ: 0490-2478022, 8078156336.

◾️ഹൗസ് മദർ, കൗൺസിലർ ഒഴിവുകൾ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്‌ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ തസ്തികകളിൽ 30ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ എത്തണം.
എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/ എം.എ സോഷ്യൽവർക്ക് അണ് കൗൺസിലറിന്റെ യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 17,500 രൂപ വേതനം ലഭിക്കും. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്ലസ് ടു/ പ്രീഡിഗ്രി ആണ് ഹൗസ് മദറിന്റെ യോഗ്യത. പ്രതിമാസം 11,000 രൂപ വേതനം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കരമന, പി.ഒ, തിരുവനന്തപുരം- 695002, ഫോൺ: 0471-2348666.

◾️ടെക്നിക്കൽ ഓഫീസർ

ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ 30 നകം ലഭിക്കണം.

For More job vacancy report follow below Table 
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

 


Post a Comment

Previous Post Next Post

Display Add 2