Application invited for the various temporary Appointment in govt institutions
◾️പ്രൊജക്റ്റ് ഫെല്ലോ
കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 സെപ്റ്റംബർ 26 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ഇൻവെസ്റ്റിഗേറ്റിംഗ് ഗ്രോത്ത് ഇംപാക്ട് ഓഫ് എപിപ്രെന്നം പിന്നേറ്റം സി.വി. ഓറിയം ഓൺ ഹോസ്റ്റ് ട്രീസ്: എ കേസ് സ്റ്റഡി ഇൻ ടെക്‌ടോണ ഗ്രാന്റിസ അറ്റ് കെ.എഫ്.ആർ.ഐ. പീച്ചി ക്യാംപസിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് 11ന് രാവിലെ 10മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് www.kfri.res.in.
◾️ഗസ്റ്റ് അധ്യാപക ഒഴിവ്
കാര്യവട്ടം സർക്കാർ കോളേജിൽ തമിഴ് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 18 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112.
◾️അറബിക് അധ്യാപക ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം 11 ന് രാവിലെ 11 മണിക്ക് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം.
◾️യോഗ ടീച്ചർ ഒഴിവ്
പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ടീച്ചറെ നിയമിക്കുന്നു. ഇതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ 8ന് രാവിലെ 11ന് പൂജപ്പുര ഗവ: മഹിളാമന്ദിരത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം. യോഗയിൽ ഡിപ്ലോമയുള്ള വനിതകളെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുക. വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471 2340126.
◾️സിനിമ ഓപ്പറേറ്റർ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിനിമാ ഓപ്പറേറ്റർ പരീക്ഷാബോർഡ് 2021 ഡിസംബറിൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് അഞ്ച് മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുകളുമായോ ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക്: www.ceikerala.gov.in.
◾️ഗസ്റ്റ് ഇൻസ്‌ട്രെക്ടർ
കൊല്ലം : ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിങ് സെന്ററില്‍ കാറ്ററിങ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ എട്ടിന് രാവിലെ 11 മണിക്ക് നടക്കും.
യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍. എ.സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി ഡിപ്ലോമ, രണ്ടു വര്‍ഷ പ്രവൃത്തിപരിചയം/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജിഡിഗ്രി, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. ഫോണ്‍ 04742713099.
◾️ഗസ്റ്റ് അധ്യാപക നിയമനം
മലപ്പുറം : സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ അതിഥി അധ്യാപക നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും govtwomenscollege21@gmail.comല്‍ അയയ്ക്കണം. ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 11ന് രാവിലെ 10ന് കോളജ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ നേരിട്ട് പങ്കെടുക്കണം.
◾️വിവിധ ഒഴിവുകൾ
കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
പ്രോജക്ട് സയന്റിസ്റ്റ് (ഒഴിവ് 18) യോഗ്യത: ജിയോ-ഇൻഫർമാറ്റിക്‌സ് (8)/ ജിയോളജി/ ജിയോ ഫിസിക്‌സ്(5), ജോഗ്രഫി(5) എന്നിവയിൽ ബിരുദാനന്തര ബിരുദവും റിമോട്ട് സെൻസിംഗ് ആന്റ് ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും.
ജി.ഐ.എസ്.ടെക്‌നീഷ്യൻ (ഒഴിവ് 8) യോഗ്യത: സിവിൽ ഡിപ്ലോമ/ ഡ്രാഫ്റ്റ്‌സ്മാൻ അല്ലെങ്കിൽ ഐ.റ്റി.ഐ. സർവ്വെയർ/ ഡ്രാഫ്റ്റ്‌സ്മാൻ/ സയൻസിൽ ബിരുദവും ജി.ഐ.എസിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
പ്രോഗ്രാമർ (ഒഴിവ് 3) യോഗ്യത: 60 ശതമാനം മാർക്കോ തുല്യമായ ഗ്രേഡിലോ ലഭിച്ചിട്ടുള്ള് ബി.ഇ/ ബി.ടെക് കംപ്യൂട്ടർ സയൻസ്/ ഐ.റ്റി. അല്ലെങ്കിൽ എം.സി.എ/ എം.എസ്സി.(കമ്പ്യൂട്ടർ സയൻസ്) ബിരുദം. രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും.
08.10.2021ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. വിലാസം: www.ksrec.kerala.gov.in.
Also Read
إرسال تعليق