Application invited for the various temporary Appointment in government institutions
മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താൽകാലിക ഒഴിവുകൾ
മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റാണ് യോഗ്യത. അല്ലെങ്കില്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. 18നും 30 നും ഇടയിലുള്ളവരായിരിക്കണം അപേക്ഷകര്‍. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 22 നകം അപേക്ഷ സമര്‍പ്പിക്കണം.
തിരൂര്‍ താലൂക്കില്‍ തൃക്കണ്ടിയൂര്‍ ശ്രീ. ചെന്തല വിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ അപേക്ഷ ഒക്‌ടോബര്‍ 29ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങള്‍ക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
മഞ്ചേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററില്‍ ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ടീച്ചേഴ്‌സ് യോഗ്യതയുള്ളവര്‍ക്കും ടീച്ചര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ച ഒക്‌ടോബര്‍ 13ന് രാവിലെ 11ന് സ്ഥാപനത്തില്‍ നടത്തും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മഞ്ചേരി ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. ഫോണ്‍ : 9400006489.
Also Read
إرسال تعليق