Application invited for the post of data entry operator in medical college
Also Read
◾️ഡാറ്റാ എൻട്രി ഓപ്പറേറ്റർ
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ താത്കാലികമായി നിയമിക്കുന്നു. 29ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഡിസംബര്‍ 31 വരെയായിരിക്കും നിയമനം. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.സി.എ/ പി.ജി.ഡി.സി.എ/ തത്തുല്യമായ 6 മാസം ദൈര്‍ഘ്യമുള്ള അംഗീകൃത കമ്പ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി കോഴ്സുമാണ് യോഗ്യത. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. പ്രായം 18-40 വയസ്സ്. പ്രതിമാസം 13,500 രൂപയാണ് വേതനം. കോവിഡ് 19 പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡാറ്റാ എന്‍ട്രി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോപതിച്ച സര്‍ക്കാര്‍ അംഗീകൃത തിരച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അസ്സല്‍, ഒരു സെറ്റ് ഫോട്ടോകോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം.
◾️ജില്ലാ കോർഡിനേറ്റർ
സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൽ കാസർഗോഡ് ജില്ലയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവിൽ കാസർഗോഡ് ജില്ലയിൽ താസമസിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.keralabiodiversity.org യിൽ ലഭിക്കും. അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: 0471 2724740.
Post a Comment