Job vacancy in kerala - temporary appointment in government services

Application invited for the various temporary post in government institutions 

Also Read



◾️എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ ഒഴിവ്

കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻട്രക്ടർ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത: എം.ബി.എ./ ബി.ബി.എ./ ഇക്കണോമിക്‌സ്/ സോഷ്യോളജി/ സോഷ്യൽ വെൽഫെയർ ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, ഡി.ജി.റ്റി സ്ഥാപനങ്ങളിൽ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കിൽസ് പരിശീലനം നേടിയിരിക്കണം. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയ ശേഷി യും പ്ലസ്ടു/ ഡിപ്ലോമ തലത്തിൽ കമ്പ്യൂട്ടർ പരിജ്ഞാനവും വേണം. താത്പര്യമുള്ളവർ നവംബർ 30ന് രാവിലെ 11 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 04829 292678.

◾️റെയില്‍വേ ചൈല്‍ഡ് ഡെസ്‌കില്‍ ടീം മെമ്പറുടെ ഒഴിവ്

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ഹെല്‍പ് ഡെസ്‌കില്‍ പുരുഷ ടീം മെമ്പറുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ എം.എ.സോഷ്യോളജി. നിശ്ചിത യോഗ്യതയുളവര്‍ railwaychildlinecalicut@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ ഈ മാസം 29ന് മുന്‍പ് അപേക്ഷ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 9207921098.

◾️അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഒഴിവ്

കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവും അക്രഡിറ്റഡ് ഓവര്‍സീയറുടെ രണ്ടൊഴിവും ഉണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് എഞ്ചിനീയര്‍ തസ്തികയിലേക്കും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 29 നു വൈകിട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി. ഐ. യു, പി. എം. ജി. എസ.് വൈ, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, വിദ്യാനഗര്‍, കാസറഗോഡ് – 671123 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കണം.

◾️അറ്റന്‍ഡര്‍ നിയമനം

പാലക്കാട്‌ ജില്ലാ ഗവ.ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന അറ്റന്‍ഡന്റിനെ താത്ക്കാലികമായി നിയമിക്കുന്നു. എസ്.എസ്.എല്‍.സി പാസും അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റര്‍ ചെയ്ത ഹോമിയോ ഡോക്ടറുടെ കീഴില്‍ ഹോമിയോ മരുന്ന് കൈകാര്യും ചെയ്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ജില്ലാ ലേബര്‍ ഓഫീസര്‍ / ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം. 10000 രൂപയാണ് ശമ്പളം. പ്രായപരിധി 40 വയസ്സില്‍ കൂടരുത്. താത്പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് / ആധാര്‍ കാര്‍ഡ് തുടങ്ങിയ അസല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം കല്‍പ്പാത്തി ചാത്തപുരത്തുള്ള ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. ഫോണ്‍: 0491 2966355, 2576355.

Post a Comment

Previous Post Next Post

Display Add 2