Application Invited for the various private sector job vacancies
Also Read◾️സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. ഒഴിവുകള്‍- ഹോം സെയില്‍സ് ഓഫീസര്‍ (യോഗ്യത : പ്ലസ് ടു/ ബിരുദം), ജിയോ മാര്‍ട്ട് ഡിജിറ്റല്‍ ഓഫീസര്‍, ഫാര്‍മസി അസിസ്റ്റന്റ് (യോഗ്യത : ബിരുദം), ഫാര്‍മസിസ്റ്റ് (യോഗ്യത : ഡി.ഫാം / ബി ഫാം), ജിയോ ഫൈബര്‍ എഞ്ചിനിയര്‍ (യോഗ്യത : ഡിപ്ലോമ / ഐ.ടി.ഐ ഇലക്ട്രോണിക്സ് / ഇലക്ട്രിക്കല്‍), കളക്ഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ് ടു) എച്ച്.ആര്‍ എക്സിക്യൂട്ടീവ് (യോഗ്യത : എം.ബി.എ), സിവില്‍ എഞ്ചിനിയര്‍ (യോഗ്യത : ബി.ടെക്. സിവില്‍), ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍ (യോഗ്യത : ബി.ടെക്. ഇലക്ട്രിക്കല്‍), ഇലക്ട്രീഷ്യന്‍ (യോഗ്യത :ഐ.ടി.ഐ. ഇലക്ട്രിക്കല്‍). താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2370176.
Post a Comment