Application invited for the various temporary post on contract basis
Also Read
കരാർ നിയമനം
മൃഗസംരക്ഷണവകുപ്പിലെ മീഡിയാ ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി വിവിധതസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. അസിസ്റ്റന്റ് എഡിറ്റർ, വീഡിയോ ഗ്രാഫർ, ഡിസൈനർ, ഐ ടി അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവർ നവംബർ 24, 25 തീയതികളിൽ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഡിസൈനർ, ഐ.റ്റി അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗാർത്ഥികൾ 25 ന് രാവിലെ 10 മണിക്കാണ് ഇന്റർവ്യൂവിന് ഹാജരാകേണ്ടത്. കൂടുതൽ അറിയാൻ ptotvm.ahd@kerala.gov.in. എന്ന ഇ- മെയിലിലോ 0471-2732918 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
സൗജന്യ PSC പരിശീലനം
പി.എസ്.സിയുടെ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ബി.ടെക്/ ബി.ഇ (സിവിൽ) ബിരുദധാരികൾക്കായി തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ് നവംബർ മൂന്നാംവാരം മുതൽ സൗജന്യ ഓൺലൈൻ മത്സരപരീക്ഷാ പരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ നിന്നുള്ള ബി.ടെക്/ ബി.ഇ (സിവിൽ) പാസ്സായ വിദ്യാർഥികൾ നവംബർ 10നു മുൻപ് https://forms.gle/9ZblTfgqDKkTDwld6 ൽ രജിസ്റ്റർ ചെയ്യണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
എഡിറ്റിംഗ് ജോലി
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റലൈസേഷൻ പ്രോജക്ടുകളുടെ ഇമേജ് / പിഡിഎഫ് എഡിറ്റിംഗ് ജോലികൾക്കായി നിശ്ചിത യോഗ്യത ഉള്ളവരുടെ പാനൽ തയ്യാറാക്കുന്നു. താത്കാലികാടിസ്ഥാനത്തിലാണ് പാനൽ തയ്യാറാക്കുന്നത്. താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ൽ നവംബർ ഏഴിന് വൈകിട്ട് അഞ്ചിനകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതാണ്.
Post a Comment