Job Vacancy in kerala - various temporary jobs in government institutions

Application Invited for the various temporary job vacancy in kerala

Related Post



◾️ഖാദി നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

പാലക്കാട്‌ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂങ്കില്‍മട, വിളയോടി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ്, നെന്മാറ, മലക്കുളം, കൊടുമ്പ്, കളപ്പെട്ടി, എഴക്കാട്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, മണ്ണൂര്‍, ആറ്റാശ്ശേരി, ചിതലി, കാരാക്കുറിശ്ശി നെയ്ത്തു കേന്ദ്രങ്ങളിലേക്ക് പുതിയ തൊഴിലാളികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392

◾️കെയര്‍ ടേക്കര്‍ കം ഗാര്‍ഡനര്‍ താത്കാലിക നിയമനം

കൊച്ചി: ജില്ലാ പഞ്ചായത്തില്‍ കെയര്‍ ടേക്കര്‍ കം ഗാര്‍ഡനര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ നവംബര്‍ 29-ന് വൈകിട്ട് അഞ്ചിനകം ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422520, 9446965140.

◾️താത്ക്കാലിക നിയമനം

പാലക്കാട്‌ ജില്ലയില്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ മലമ്പുഴ ആശ്രമം സ്‌കൂളിലേക്ക് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍, സ്റ്റുഡന്റ്സ് കൗണ്‍സിലര്‍ (വനിതകള്‍ മാത്രം), ലൈബ്രേറിയന്‍ തസ്തികകളിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ഫിസിക്കല്‍ എഡ്യുക്കേഷന്‍ ബിരുദം, എം.എസ്.ഡബ്ല്യു / സൈക്കോളജിയില്‍ മാസ്റ്റര്‍ ബിരുദം, ലൈബ്രറി സയന്‍സ് ബിരുദം / ബിരുദാനന്തര ബിരുദം. താത്പര്യമുള്ളവര്‍ നവംബര്‍ 20 ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃതൃസമയത്ത് സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2815894.

Post a Comment

Previous Post Next Post

Display Add 2