Various job vacancy in kerala - temporary appointment through interview

Application invited for the various temporary appointment in government institutions

Also Read



◾️ട്രേഡ്‌സ്മാൻ

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന  അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത.
യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക:് 0472 2812686.

◾️ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് 

തവനൂര്‍ ഗവ. റസ്‌ക്യൂഹോമിലേക്ക് ഒക്യുപേഷണല്‍ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. വനിതകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹിന്ദി സംസാരിക്കാനുള്ള കഴിവ് അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 27നകം സൂപ്രണ്ട്, ഗവ. റസ്‌ക്യൂ ഹോം, തൃക്കണാപുരം .പി.ഒ, തവനൂര്‍, മലപ്പുറം ജില്ല, 679573-പിന്‍ എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0494 2698341. ഇ-മെയില്‍: rescuehome341@gmail.com.

◾️ഗസ്റ്റ് അധ്യാപക നിയമനം

കോട്ടയം:പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു.
യു ജി.സി യോഗ്യതയുള്ളവർ നവംബർ 24 രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റ് ,ബയോഡേറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം . കൂടുതൽ വിവരങ്ങൾ www.rit.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും .ഫോൺ: 0481 2506153, 2507763

◾️മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഒഴിവ് 

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയ്രന്ത്രണത്തില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശിക്ഷണ്‍ ക്രേന്ദത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക്ക്ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യാഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 27 ന് രാവിലെ 10.30 ന് അടിമാലി പഞ്ചായത്ത് ഹാളില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ക്ക് ബിരുദം, ബി. എഡ് ആണ് യോഗ്യത. ഹോണറേറിയം മാസം 11,000 രൂപ. അഡീഷണല്‍ ടീച്ചര്‍ക്ക് വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. ഹോണറേറിയം മാസം 9,000 രൂപ. ഇരു തസ്തികകളിലും ഉദ്യോഗാര്‍ത്ഥിക്ക് 23 വയസ് പൂര്‍ത്തിയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralasamakhya.org, ഇ-മെയില്‍: keralasamakhya@gmail.com, ഫോണ്‍: 0471-2348666.

For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2