Application invited for the various temporary vacancies
Also Read
◾️റിസർച്ച് അസിസ്റ്റന്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (IMG) തിരുവനന്തപുരം ഓഫീസില്‍ ഡിസംബര്‍ രണ്ടിന് രാവിലെ 11 മണിക്ക് റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദ വിവരങ്ങള്‍ക്ക്: www.img.kerala.gov.in.
◾️അധ്യാപക നിയമനം
തിരുവനന്തപുരം : പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ അദ്ധ്യപകരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍, റ്റി.ജി.റ്റി മലയാളം തസ്തികകളിലാണ് ഒഴിവ്. റ്റി.ജി.റ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ തസ്തികകയ്ക്ക് ബി.പി.എഡ് അല്ലെങ്കില്‍ എംപിഎഡ് ആണ് വിദ്യാഭ്യാസ യോഗ്യത. റ്റി.ജി.റ്റി മലയാളം തസ്തികയ്ക്ക് ബി.എ മലയാളം, ബി.എഡ്, കെ-റ്റെറ്റ് അല്ലെങ്കില്‍ സി-റ്റെറ്റ് യോഗ്യത വേണം.
പ്രയാപരിധി 39 വയസ്. എസ്.സി, എസ്.റ്റി മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ വയസിളവുണ്ട്. താല്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഡിസംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ ഹാജരാകണമെന്ന് മാനേജര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472-2846633.
إرسال تعليق