Application Invited for the various temporary job vacancy in kerala
Also Read
◾️അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എറണാകുളം ജില്ലാ ഓംബുഡ്സ്മാന്റ ഓഫീസിൽ അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം ബിരുദവും ഗവൺമെൻറ് അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പി.ജി.ഡി.സി.എ സർട്ടിഫിക്കറ്റും ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അടുത്ത മാസം മൂന്നാം തീയതി വൈകീട്ട് അഞ്ചിനു മുൻപായി ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ, പോവർട്ടി അലിവിയേഷൻ യൂണിറ്റ്, മൂന്നാം നില, സിവിൽസ്റ്റേഷൻ, കാക്കനാട് 682030 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്
◾️SC പ്രമോട്ടർ ഒഴിവ്
മലപ്പുറം: ജില്ലയിലെ പൊന്മള, പൊന്നാനി നഗരസഭ, ഒഴൂര്‍, പൊന്മുണ്ടം, തിരുന്നാവായ, പുറത്തൂര്‍, തിരൂര്‍ നഗരസഭ, പരപ്പനങ്ങാടി, മൂന്നിയൂര്‍, പറപ്പൂര്‍, ആതവനാട്, കല്‍പകഞ്ചേരി, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്/നഗരസഭകളിലേക്കുള്ള പട്ടികജാതി പ്രമോട്ടര്‍മാരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ച ഡിസംബര്‍ ഏഴിന് രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യമാണ് അടിസ്ഥാന യോഗ്യത. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 50 വയസില്‍ താഴെ പ്രായമുള്ള പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രം എന്നിവയുടെ അസല്‍ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസില്‍ ഹാജരാകണം.
إرسال تعليق