Application invited for the various temporary vacancies
GULF JOBS | View |
KERALA JOBS | View |
GOVT JOBS | View |
ONLINE JOBS | View |
PRIVATE JOBS | View |
PSC STUDY MATERIALS | View |
അപേക്ഷ ക്ഷണിച്ചു
എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റലുകളിൽ വനിതാ വാർഡൻ,വാച്ച് വുമൺ എന്നീ തസ്തികകളിൽ ഒരു ഒഴിവും കുക്ക് തസ്തികയിൽ രണ്ട് ഒഴിവുമുണ്ട്.
യോഗ്യത :
🔹വനിതാ വാർഡൻ –
എസ്. എസ്. എൽ. സി തത്തുല്യം,കമ്പ്യൂട്ടർ പരിജ്ഞാനം, പ്രവർത്തി പരിചയം.
🔹വാച്ച് വുമൺ : ഏഴാം ക്ലാസ് പാസ്സ്
🔹കുക്ക് : എസ്. എസ്. എൽ സി, ഗവണ്മെന്റ് അംഗീകൃത ഫൂഡ് ക്രാഫ്റ്റിംഗ് കോഴ്സ്.
അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ, ജനന തീയതി, പ്രവർത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പ് എന്നിവ സഹിതം നവംബർ 6 ന് 11 മണി മുതൽ ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹജരാവണം. പ്രായപരിധി : 2021 ജനുവരി 1 ന് 50 വയസ് കവിയരുത്. വനിതാ വാർഡൻ, വാച്ച് വുമൺ തസ്തികകളിൽ സ്ത്രീകളും കുക്ക് തസ്തികയിൽ പുരുഷൻമാരും മാത്രമേ അപേക്ഷിക്കാൻ പാടുള്ളു. ഫോൺ : 0484 2422256
താല്‍കാലിക നിയമനം
തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ വിവിധ ഒഴിവുകളിലേക്ക് താല്‍കാലിക നിയനമം നടത്തുന്നു.
🔹ലാബ് ടെക്‌നീഷ്യന്‍ യോഗ്യത: സര്‍ക്കാര്‍ അംഗീകൃത പാരാമെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നും ബി എസ് സി എംഎല്‍ടി/ ഡിപ്ലോമ.
🔹ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത: ഡിഗ്രി, ഡിസിഎ/ പിജിഡിസിഎ. അക്കൗണ്ടന്റ് യോഗ്യത: ബികോം ഡിസിഎ/ പിജിഡിസിഎ. അപേക്ഷകര്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് മുമ്പ് സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2 ( ആശുപത്രി ശുചീകരണ വിഭാഗം) യോഗ്യത ഏഴാം ക്ലാസ്. ഉദ്യോഗാര്‍ഥികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകള്‍ നവംബര്‍ ആറിന് 11 മണിക്കകം നേരിട്ട് സമര്‍പ്പിക്കണം.
Post a Comment