Temporary appointment in government department

Application invited for the various temporary Appointment

📎 റിസർച്ച് ഫെല്ലോ

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദതന്ത്ര വകുപ്പിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ നവംബർ 16ന് നടക്കും. ഓണറേറിയം അടിസ്ഥാനത്തിൽ ആണ് നിയമനം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം നവംബർ 16ന് ഉച്ചയ്ക്ക് 1.30ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0471-2460190.




📎 ഗസ്റ്റ് അധ്യാപക ഒഴിവ്

◾️തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ അറബിക് വിഭാഗത്തിൽ രണ്ട് അതിഥി അധ്യാപകരെ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം 11ന് രാവിലെ 11 മണിക്ക് നടത്തും.  യു.ജി.സി. നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, മുൻപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

◾️കൊല്ലം : സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ഇന്റർഫേസ്/എക്‌സ്പീരിയൻസ് ഡിസൈനിൽ  അദ്ധ്യാപകരുടെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എം-ഡിഇഎസ് ബിരുദം അല്ലെങ്കിൽ പി ജി ഡിപ്ലോമ ഇൻ ഡിസൈൻ യോഗ്യതയും, അദ്ധ്യാപനത്തിൽ/ഇൻഡസ്ട്രിയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം ബയോഡാറ്റയും സമർപ്പിക്കണം. അപേക്ഷകൾ 18ന് മൂന്ന് മണിക്കകം പ്രിൻസിപ്പൽ, കെഎസ്‌ഐഡി, ചന്ദനത്തോപ്പ്, കൊല്ലം, 691014 എന്ന വിലാസത്തിൽ ലഭിക്കണം.

📎 ദന്തൽ സർജൻ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ദന്തൽ ഒ.പി. വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ദന്തൽ സർജന്റെ ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ 16ന് രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തും. ബി.ഡി.എസും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം 16ന് രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2460190.

Post a Comment

Previous Post Next Post

Display Add 2