Data entry job vacancies in kerala - temporary appointment on contract basis

Application invited for the post data entry operator on contract basis

Also Read


 
◾️ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ നിയമനം

കോഴിക്കോട് : ജില്ലയില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഓഫീസില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.കോം ബിരുദം നേടിയവരും ഗവ. അംഗീകൃത പി.ജി.ഡി.സി.എ കോഴ്സ് പാസായവരും അക്കൗണ്ടിംഗിലും ബുക്ക് കീപ്പിങ്ങിലും പ്രവൃത്തി പരിചയവുമുളളവരുമായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ് പരിജ്ഞാനം വേണം. ബയോഡാറ്റയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 10ന് വൈകിട്ട് അഞ്ചിനകം ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍, മഹാത്മാഗാന്ധി എന്‍.ആര്‍.ഇ. ജി.എസ്, സിവില്‍ സ്റ്റേഷന്‍, സി ബ്ലോക്ക്, നാലാം നില, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ jpcmgnregskkd1@gmail.com ഇ-മെയിലിലോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495-2377188.

◾️മെസ്സഞ്ചർ

ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമ പ്രകാരം പ്രവർത്തിക്കുന്ന സാമൂഹ്യനീതി വകുപ്പിലെ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസ്സഞ്ചർ തസ്തികയിൽ തൃശൂർ ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർത്ഥികൾക്കായി വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തും.  പത്താം ക്ലാസ്സ് പാസ്സായിരിക്കണം.  25 വയസ്സിനും 50 വയസ്സിനും ഇടയിലാവണം പ്രായം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.
താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2021 ഡിസംബർ 14 ന് രാവിലെ 11 മണിക്ക് തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ : 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
For More job vacancies Follow 👇
     
GULF JOBSView    
KERALA JOBS View    
GOVT JOBS View      
ONLINE JOBSView
PRIVATE JOBSView
PSC STUDY MATERIALS View

Post a Comment

Previous Post Next Post

Display Add 2